ലോകം ഒരു പന്തായി ചുരുങ്ങാൻ ഇനി നാലു ദിവസം..! നവംബർ 20 ന് ഖത്തറിലേയ്ക്ക് ലോകം ചുരുങ്ങും; ഗ്രൂപ്പിലെ ടീമുകൾ ഏതെല്ലാം; സാധ്യതകൾ എങ്ങിനെ അറിയാം

ഖത്തർ: ലോകം ഒരു പന്തായി ചുരുങ്ങാൻ ഇനി നാലു ദിവസം മാത്രം. ഖത്തറിൽ നാലു വർഷത്തിന് ശേഷം പന്തുരുണ്ടു തുടങ്ങുമ്പോൾ വലിയ ആവേശമാണ് ലോകമെമ്പാടും അലയടിക്കുന്നത്. ലോകകപ്പിലെ ഗ്രൂപ്പുകൾ ഏതെല്ലാം.. സാധ്യതകൾ എങ്ങിനെ അറിയാം..

Advertisements

ഗ്രൂപ്പ് എ

  1. ഖത്തർ
  2. ഇക്വഡോർ
  3. സെനഗൽ
  4. നെതർലൻഡ്‌സ്
    ആതിഥേയരായ ഖത്തറും, ഇക്വഡോറും ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗലും ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് നെതർലൻഡ്‌സും ഉൾപ്പെട്ടിരിക്കുന്നത്. പലതവണ കൈവിട്ടു പോയ ലോകകപ്പ് ഇക്കുറി സ്വന്തമാക്കാൻ എത്തുന്ന നെതർലൻഡ്‌സിന് കാര്യങ്ങൾ എത്ര എളുപ്പമാകില്ല. പക്ഷേ, പോരാട്ടവീര്യം കൊണ്ട് എന്തിനെയും മറികടക്കാൻ ശേഷിയുള്ള നെതർലൻഡ്‌സിന് പക്ഷേ, ഇതൊന്നും വെല്ലുവിളിയാകില്ലെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗ്രൂപ്പ് ബി

  1. ഇംഗ്ലണ്ട്
  2. ഇറാൻ
  3. യുഎസ്എ
  4. വെയിൽസ്
    ലോകചാമ്പ്യന്മാരാകാൻ പതിവ് പോലെ കൊതിച്ചെത്തുന്ന ഇംഗ്ലണ്ടിന് വെല്ലുവിളിയുമായി ഗ്രൂപ്പിലുള്ളത് ഗാരത് ബെയിലിന്റെ വെയിൽസും യുഎസ്എയുമാണ്. ഇതോടൊപ്പമാണ് ഏഷ്യൻ രാജ്യമായ ഇറാനും ഈ ഗ്രൂപ്പിൽ ഉൾപ്പെട്ടിരിക്കുന്നത്. കടലാസിൽ മൂന്നു പേരും ഒരു പോലെ കരുത്തരായത് തന്നെയാണ് ഇംഗ്ലണ്ടിന് വെല്ലുവിളിയായിരിക്കുന്നത്. ഗ്രൂപ്പിൽ നിന്നും രണ്ടു ടീമുകൾ മാത്രമാണ് രണ്ടാം റൗണ്ടിലേയ്ക്കു കടക്കുക. അതുകൊണ്ടു തന്നെ ഒരു സമനില പോലും ഗ്രൂപ്പിൽ നിർണ്ണായകമാകും.

ഗ്രൂപ്പ് സി

  1. അർജന്റീന
  2. സൗദി അറേബ്യ
  3. മെക്‌സിക്കോ
  4. പോളണ്ട്
    അവസാന ലോകകപ്പിന് ഇറങ്ങുന്ന അർജന്റീനയുടെ സൂപ്പർ താരം മെസിയ്ക്കു കാര്യങ്ങൾ കടലാസിൽ എളുപ്പമാണ്. പോളണ്ടും, മെക്‌സിക്കോയും, സൗദി അറേബ്യയും ആദ്യ ഘട്ടത്തിൽ അർജന്റീനയ്ക്ക് അത്രവെല്ലുവിളിയാകില്ലെന്നു തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തിനായി മെക്‌സിക്കോയും, പോളണ്ടും തമ്മിലാണ് മത്സരം. പക്ഷേ, തങ്ങളുടേതായ രാത്രിയിൽ ആരെയും അട്ടിമറിക്കാൻ സാധിക്കുന്ന സൗദി അറേബ്യയും രണ്ടാം റൗണ്ട് സ്വപ്‌നം കണ്ടു തന്നെയാണ് ഇറങ്ങുന്നത്.

ഗ്രൂപ്പ് ഡി

  1. ഫ്രാൻസ്
  2. ഡെൻമാർക്ക്
  3. ടുണീഷ്യ
  4. ആസ്‌ട്രേലിയ
    ഗ്രൂപ്പിലെ കൊമ്പന്മാർ ഫ്രാൻസ് തന്നെയാണ്. ഡെൻമാർക്കും ആസ്‌ട്രേലിയയും തുല്യശക്തികളായിറങ്ങുമ്പോൾ, ടുണീഷ്യയാണ് ഗ്രൂപ്പിലെ കുഞ്ഞന്മാർ. കഴിഞ്ഞ ലോകകപ്പ് ചാമ്പ്യന്മാർ എന്ന നിലയിൽ ഫ്രാൻസിനെ ഭയപ്പെടുത്തുന്നത് മുൻ ലോകകപ്പ് ചാമ്പ്യന്മാരുടെ അനുഭവം തന്നെയാണ്. ആദ്യ റൗണ്ടിൽ പുറത്താകുന്നതാണ് കഴിഞ്ഞ കുറച്ചു ലോകകപ്പുകളായി ചാമ്പ്യന്മാരുടെ അനുഭവം. ഈ അനുഭവത്തെ തന്നെയാണ് ഇക്കുറിയും ഫ്രാൻസ് പേടിക്കുന്നത്.

ഗ്രൂപ്പ് ഇ

  1. സ്‌പെയിൻ
  2. ജർമ്മനി
  3. ജപ്പാൻ
  4. കോസ്റ്റാറിക്ക
    മരണഗ്രൂപ്പെന്നു തന്നെ ഈ ഗ്രൂപ്പിനെ വിശേഷിപ്പിക്കാം. മുൻ ചാമ്പ്യന്മാരായ സ്‌പെയിനും, ജപ്പാനും ഉൾപ്പെടുന്ന ഗ്രൂപ്പിൽ കോസ്‌റ്റോറിക്കയും ജപ്പാനുമാണ് ഉള്ളത്. ഏഷ്യൻ ചാമ്പ്യന്മാരായ ജപ്പാന്റെ ഓരോ ഗോളും ഏതെങ്കിലും ഒരു വമ്പന്റെ വഴിമുടക്കാൻ പര്യാപ്തമാണ്. ഈ സാഹചര്യത്തിൽ ആരാകും അടുത്ത റൗണ്ടിലേയ്ക്കു കടക്കുക എന്നതാണ് ഉറ്റു നോക്കുന്നത്.

ഗ്രൂപ്പ് എഫ്

  1. ബെൽജിയം
  2. കാനഡ
  3. മൊറോക്ക
  4. ക്രോയേഷ്യ
    കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയിൽ കൈവിട്ട കപ്പ് ഇക്കുറി സ്വന്തമാക്കാനാണ് ക്രൊയേഷ്യ എത്തുന്നത്. ബെൽജിയവും, മൊറോക്കയും കാനഡയുമാണ് ഗ്രൂപ്പിലെ മറ്റുള്ള ടീമുകൾ.

ഗ്രൂപ്പ് ജി

  1. ബ്രസീൽ
  2. സെൽബിയ
  3. സ്വിറ്റ്‌സർലൻഡ്
  4. കാമറൂൺ
    ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ബ്രസീലിന്റെ ഗ്രൂപ്പാണ് ജി ഗ്രൂപ്പ്. സെർബിയയും സ്വിറ്റ്‌സർലൻഡും കാമറൂണും കരുത്തരായ ബ്രസീലിന് വെല്ലുവിളിയാകില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഗ്രൂപ്പിലെ ഒന്നാം സ്ഥാനം മറ്റൊരാൾക്കുമാകില്ലെന്ന് തന്നെയാണ് ആരാധകർക്കു പ്രതീക്ഷിക്കുന്നത്. രണ്ടാം സ്ഥാനത്തേയ്ക്കു കാമറൂണാണോ, സ്വിറ്റ്‌സർലൻഡാണോ എന്നാണ് ഉറ്റു നോക്കുന്നത്. എന്നാൽ, ഒരൊറ്റ അട്ടിമറി കൊണ്ട് രണ്ടാം റൗണ്ടിൽ കയറാമെന്നാണ് സെർബിയ പ്രതീക്ഷിക്കുന്നത്.

ഗ്രൂപ്പ് എച്ച്

  1. പോർച്ചുഗൽ
  2. ഖാന
  3. ഉറുഗ്വേ
  4. കൊറിയ
    കഴിഞ്ഞ ലോകകപ്പിൽ തങ്ങളെ പുറത്താക്കിയ ഉറുഗ്വേയോട് പ്രതികാരം ചെയ്യാനുള്ള അവസാരമാണ് റൊണാൾഡോയുടെ പോർച്ചുഗല്ലിന് ഉള്ളത്. പക്ഷേ, കൊറിയയും ഖാനയും അത്ര നിസാരക്കാരല്ല. റൊണാൾഡോയ്ക്കു വേണ്ടി കപ്പടിക്കാൻ എത്തുന്ന പോർച്ചുഗൽ അങ്ങിനെ മടങ്ങിപ്പോകാനായി എത്തുന്ന ടീമല്ല. ഈ സാഹചര്യത്തിൽ ഗ്രൂപ്പ് സ്റ്റേജിൽ പോരാട്ടം കനക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.