തുടർച്ചയായ മൂന്നു ലോകകപ്പിൽ ഗോൾ നേടിയ രണ്ടു പേർ ഇന്ന് ആദ്യം നേർക്കുനേർ; ബ്രസീലിന്റെ ജോഗാ ബൊണീറ്റയെ കീഴടക്കാൻ ക്രോയേഷ്യൻ സംഘത്തിനാകുമോ; ബ്രസീൽ – ക്രൊയേഷ്യ ക്വാർട്ടർ ഫൈനൽ മത്സരം കേരള സന്തോഷ് ട്രോഫി താരം ജസ്റ്റിൻ ജോർജ് വിലയിരുത്തുന്നു

ജസ്റ്റിൻ ജോർജ്

തുടർച്ചയായ രണ്ടാം ലോകകപ്പിലും ഫൈനലിൽ എത്തി, കൈ വിട്ട കപ്പ് തിരിച്ചു പിടിക്കാൻ ക്രൊയേഷ്യയിറങ്ങുമ്പോൾ, ഇരുപത് വർഷം മുൻപ് മഞ്ഞക്കിളികൾ കൊത്തിപ്പറന്ന സ്വർണ്ണക്കപ്പ് ലക്ഷ്യമിട്ടാണ് നെയ്മറും സംഘവും ഖത്തറിലിറങ്ങുന്നത്. ഫൈനലെന്ന ലക്ഷ്യം ഏറെ അകലെയല്ലെന്നു തിരിച്ചറിഞ്ഞ് പന്തു തട്ടിയാൽ ഇരുടീമിനും വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഖത്തറിൽ മിന്നും ഫോമിൽ തന്നെയാണ് ബ്രസീൽ. കാമറൂണിനോട് ഒരു കളി പരാജയപ്പെടേണ്ടി വന്നെങ്കിലും മികച്ച ഫോം തന്നെയാണ് ഓരോ താരങ്ങളും പുറത്തെടുത്തിരിക്കുന്നത്. പരിക്കേറ്റ് പുറത്തിരുന്ന നെയ്മറിന്റെ അഭാവത്തിലും കളി കാലിലേയ്ക്ക് ആവാഹിക്കാൻ നിമിഷങ്ങൾ മാത്രം ആവശ്യമുള്ള മാന്ത്രികന്മാർ ബ്രസീൽ ടീമിലുണ്ട്.

Advertisements

കഴിഞ്ഞ ലോകകപ്പിലെ മിന്നും ഫോമിന്റെ നിഴൽ മാത്രമാണ് നിലവിൽ ക്രൊയേഷ്യ. പക്ഷേ, ഈ ലോകകപ്പിൽ ഇതുവരെ തോൽവി അറിയാതെയാണ് ക്രൊയേഷ്യയുടെ കുതിപ്പ്. ആദ്യ മത്സരത്തിൽ മൊറോക്കോയോട് സമനില വഴങ്ങിയ ടീം, പിന്നീട് കാനഡയെ തകർത്ത് തരിപ്പണമാക്കി. ബെൽജിയത്തോട് സമനില വഴങ്ങിയതോടെയാണ് പ്രീ ക്വാർട്ടർ ഉറപ്പിച്ചത്. പ്രീക്വാർട്ടർ റൗണ്ടിൽ ജപ്പാനോട് പെനാലിറ്റിയിലാണ് ജയിച്ചു കയറിയത്. ഈ സാഹചര്യത്തിൽ മികച്ച കളി ക്വാർട്ടറിൽ പുറത്തെടുത്ത് രണ്ടാം റൗണ്ടിലേയ്ക്കു കയറാനാണ് ക്രൊയേഷ്യ ശ്രമിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നെയ്മറില്ലെങ്കിലും റിച്ചാലിസൺ രംഗത്തുള്ളതാണ് ബ്രസീലിന്റെ ആശ്വാസം. മികച്ച ഫോമിൽ തന്നെയാണ് റിച്ചാലിസൺ കളിക്കുന്നത്. കൊറിയയ്‌ക്കെതിരെ പെനാലിറ്റി ഗോളാക്കി മാറ്റി നെയ്മർ മികച്ച കളിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോൾ നേടിയ റിച്ചാലിസൺ ഇതുവരെ മൂന്നു ഗോൾ നേടിക്കഴിഞ്ഞു. ഗോൾഡൻ ബൂട്ട് നേടുന്നതിനായുള്ള മത്സരത്തിൽ റിച്ചാലിസൺ മുന്നിൽ തന്നെയുണ്ട്.

റെയൽ മാഡ്രിഡിൽ ഒന്നിച്ചു കളിച്ചതിന്റെ അനുഭവപരിചയമുള്ള ലൂക്കാ മോഡ്രിച്ചും, കാസിമിറോയും നേർക്കുനേർ പോരാട്ടത്തിനായി രംഗത്ത് എത്തിയിരിക്കുന്നത്. റെയൽ മാഡ്രിഡിൽ ഒന്നിച്ചു കളിച്ച ഈ സംഘം പരസ്പരം തന്ത്രങ്ങളെല്ലാം തിരിച്ചറിയുന്നവർ തന്നെയാണ്. വിനീഷ്യസ് ജൂനിയറാണ് റിച്ചാലിസണും നെയ്മറിനുമൊപ്പം ബ്രസീൽ ആക്രമണത്തിന്റെ കുന്തമുനയാകുന്നത്. ഇവിടെ നെയ്മർ അടക്കമുള്ള ബ്രസീലിയൻ ആക്രമണത്തെ തടുത്തു നിർത്താൻ ക്രൊയേഷ്യയുടെ ജുവറാനോവിക് രംഗത്ത് ഉണ്ട്. ജപ്പാനെ പെനാലിറ്റിയിൽ തടഞ്ഞു നിർത്തിയ ജുറാനോവിക്കിൽ തന്നെയാണ് ക്രൊയേഷ്യൻ പ്രതീക്ഷകൾ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.