ലോകകപ്പ് ടീമിൽ ഇടമില്ല ; ഫെയ്സ്ബുക്കിൽ തന്റെ ചിത്രം പങ്ക് വച്ച് സഞ്ജു ; കമന്റുകളുമായി ആരാധക ലോകം

സ്പോർട്സ് ഡെസ്ക്ക് : മികച്ച ഫോമിലായിരുന്നിട്ടും 2022 ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മലയാളി താരം സഞ്ജു സാംസണിന് ഇടമില്ലാതായതോടെ സഞ്ജുവിന്റെ ആരാധകരും ക്രിക്കറ്റ് പ്രേമികളും വലിയ കലിപ്പിലാണ്. പരിക്കില്‍നിന്ന് മുക്തനായ ജസ്പ്രീത് ബുംറയും അക്സര്‍ പട്ടേലുമാണ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.

Advertisements

അതേസമയം, ടീം പ്രഖ്യാപനത്തിന് ​തൊട്ടുപിന്നാലെ, സമൂഹ മാധ്യമങ്ങളില്‍ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സഞ്ജു സാംസണ്‍. വലിയൊരു തടാകത്തിന് അഭിമുഖമായുള്ള ബാല്‍ക്കണിയില്‍ ഒറ്റയ്ക്ക് ഫോണില്‍ നോക്കി നില്‍ക്കുന്ന തന്റെ ചിത്രമാണ് സഞ്ജു പോസ്റ്റ് ചെയ്തത്. അതിന് അടിക്കുറിപ്പൊന്നും തന്നെ നല്‍കിയിട്ടില്ല. സിംബാബ്‍വെ പര്യടനത്തിലെ വിജയ ചിത്രമായിരുന്നു ഫേസ്ബുക്കില്‍ സഞ്ജു അവസാനമായി പോസ്റ്റ് ചെയ്തിരുന്ന ചിത്രം. സഞ്ജു മികച്ച പ്രകടനം പുറത്തെടുത്ത പരമ്പരയായിരുന്നു അത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍, താരത്തിന്റെ ആരാധകര്‍ കമന്റ് ബോക്സില്‍ ആശ്വാസ വാക്കുകളുമായി എത്തിയിട്ടുണ്ട്. കൂടെ ഞങ്ങളുണ്ടെന്നും ഈ അവഗണനക്ക് തുടര്‍ന്നുള്ള പ്രകടനങ്ങളിലൂടെ മറുപടി നല്‍കണമെന്നും ലോകകപ്പില്‍ മിസ് ചെയ്യുമെന്നുമൊക്കെ ആരാധകര്‍ കുറിച്ചു. ‘ദ്രാവിഡിന്റെ അരുമ ശിഷ്യനായിരുന്നിട്ടും, അദ്ദേഹം പരിശീലിപ്പിക്കുന്ന ടീമില്‍ സഞ്ജുവിന് അവസരം ലഭിക്കാത്തതിലുള്ള ദുഃഖവും ചിലര്‍ പങ്കുവെച്ചു.

റിഷഭ് പന്തിനും മറ്റ് താരങ്ങള്‍ക്കും കൊടുക്കുന്ന അവസരങ്ങളുടെ പത്തിലൊന്ന് സഞ്ജുവിന് കൊടുക്കാനും ചിലര്‍ ഉപദേശിക്കുന്നുണ്ട്.15 അംഗ ടീമിനെയാണ് ബി.സി.സി.ഐ തിങ്കളാഴ്ച പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ കെ.എല്‍. രാഹുലാണ് ഉപനായകന്‍. മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയി, ദീപക് ചാഹര്‍ എന്നിവരെ സ്റ്റാന്‍ഡ് ബൈ ആയി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Hot Topics

Related Articles