ചെന്നൈ : രണ്ട് റണ്ണിന് മൂന്ന് വിക്കറ്റ് എന്ന നിലയിൽ തകർന്നടിഞ്ഞ ടീം ഇന്ത്യയ്ക്ക് രാഹുലിന്റെയും കോഹ്ലിയുടെയും മികവിൽ ഉജ്വല വിജയം. രണ്ടിന് മൂന്ന് എന്ന നിലയിൽ തകർന്ന ഇന്ത്യ ആറ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. കോഹ്ലി 116 പന്തിൽ 85 ഉം , രാഹുൽ 113 പന്തിൽ 91ഉം റൺ എടുത്തു. ഓസീസ് 49.3 ഓവറിൽ 199 റൺ എടുത്തപ്പോൾ ഇന്ത്യ 41.2 ഓവറിൽ 201 റൺ എടുത്ത് വിജയലക്ഷ്യം മറികടന്നു. ഓസീസിന് വേണ്ടി വാർണർ (41) , സ്റ്റീവ് സ്മിത്ത് (46) , ലബു ഷൈൻ (27) , മിച്ചൽ സ്റ്റാർക്ക് എന്നിവർ പ്രതിരോധം തീർത്തപ്പോൾ കോഹ്ലിയ്ക്കും രാഹുലിനും ഒപ്പം പാണ്ഡ്യയും (11) മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു.
Advertisements