ലോക പരിസ്ഥിതി ദിനം: കണ്ടൽച്ചെടികൾ നട്ട് ആസ്റ്റർ മെഡ്‌സിറ്റി 

കൊച്ചി, ജൂൺ 04, 2024: ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആസ്റ്റർ മെഡ്‌സിറ്റി അധികൃതർ കടമക്കുടിയിൽ കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടു. വ്യവസായ, നിയമ മന്ത്രി ശ്രീ. പി. രാജീവ് ഉദ്‌ഘാടനം ചെയ്തു. “ആസ്റ്റർ ഗ്രീൻ ചോയിസസ്” എന്ന പേരിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ നടപ്പിലാക്കി വരുന്ന പരിസ്ഥിതി സൗഹൃദപദ്ധതികളുടെ ഭാഗമാണിതും. ആശുപത്രി ശൃംഖലയുടെ സേവന വിഭാഗമായ ആസ്റ്റർ വോളന്റിയഴ്‌സും കടമക്കുടി ഗ്രാമപഞ്ചായത്തുമായി ചേർന്നാണ് പരിപാടി നടപ്പിലാക്കുന്നത്. ഈ പദ്ധതിയിലൂടെ 25 ഏക്കറോളം മത്സ്യക്കെട്ടാണ് സംരക്ഷിക്കപ്പെടുന്നത്.

Advertisements

ആസ്റ്റർ മെഡ്‌സിറ്റി നടത്തുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. സുസ്ഥിരവികസനം പ്രയോഗികമാക്കുന്നതിനും പ്രകൃതിയെ സംരക്ഷിച്ച് നിലനിർത്തുന്നതിനും ഇത്തരം നടപടികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ പാരിസ്ഥിതിക പ്രവർത്തനങ്ങളുടെ ഭാഗമാണിതെന്ന് ആസ്റ്റർ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ പറഞ്ഞു. പ്രകൃതി സംരക്ഷണത്തിന് വേണ്ടി നടത്തുന്ന ഏതൊരു ചെറിയ നീക്കവും വലിയ പ്രതിചലനങ്ങളുണ്ടാക്കും. കടമക്കുടിയിലെ പ്രാദേശിക ജൈവവൈവിധ്യം സംരക്ഷിക്കുന്നതിൽ ഈ കണ്ടൽക്കാടുകൾ വലിയ പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആസ്റ്റർ ഡിഎം ഫൗണ്ടേഷന്റെ അസിസ്റ്റന്റ് ജനറൽ മാനേജർ ലത്തീഫ് കാസിം, ആസ്റ്റർ മെഡ്സിറ്റി ഹെഡ് ഓഫ് ഓപ്പറേഷൻസ് ധന്യ ശ്യാമളൻ അടക്കമുള്ള ജീവനക്കാർ സന്നിഹിതരായിരുന്നു. ആസ്റ്റർ വോളന്റീയർസിനൊപ്പം ഗ്രാമപ്പഞ്ചായത്ത് പ്രതിനിധികളും, കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും സജീവമായി രംഗത്തെത്തി. ഏവരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് പദ്ധതി പുരോഗമിക്കുന്നത്.

Hot Topics

Related Articles