കുമാരമംഗലം : ലോക ആരോഗ്യ ദിനാചരണത്തോട് അനുബന്ധിച്ച് കുമാരമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആൻറിനേറ്റൽ കോൺക്ലേവ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ മുഴുവൻ ഗർഭിണികളെയും ഈ പരിപാടിയിൽ പങ്കെടുപ്പിച്ചു. കുമാരമംഗലം പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ രാജശേഖരൻ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സുനിത ഉണ്ണി അധ്യക്ഷത വഹിച്ചു .മെഡിക്കൽ ഓഫീസർ ഡോക്ടർ റോസ് റെയ്നോൾഡ് മുഖ്യപ്രഭാഷണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ അനൂപ് കുമാർ കെ.സി. സ്വാഗതം ആശംസിച്ചു.
ജെ.പി എച്ച് .എൻ. ലൈല.ടി . ഐ,ഷീജ വാസു ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഫസീല പി .എച്ച് .എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ജെ.പി . എച്ച്.എൻ. സിനിമോൾ കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് ബി.പി,ഷുഗർ, ഹീമോഗ്ലോബിൻ എന്നീ പരിശോധനകൾ നടത്തി. എം.എൽ.എസ്. പി. നഴ്സുമാർ ആശാ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.