കുതിച്ചു പാഞ്ഞ ഓസീസിനെ പിടിച്ചു കെട്ടി ടീം ഇന്ത്യ; രണ്ടാം ദിനം സെഞ്ച്വറി തികച്ച് സ്മിത്തും; ഓസീസിനെ സിറാജും താക്കൂറും ഷമിയും മത്സരിച്ചെറിഞ്ഞു വീഴ്ത്തി

ഓവൽ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ രണ്ടാം ദിനം ഓസീസിന് മേൽ ബൗളിംങിൽ പിടിമുറുക്കി ഇന്ത്യ. ഒന്നാം ദിനം 327 ന് മൂന്ന് എന്ന ശക്തമായ നിലയിൽ നിന്നിരുന്ന ഓസീസിനെ ഇന്ത്യ 469 ന് പുറത്താക്കി. സ്മിത്ത് സെഞ്ച്വറി നേടിയെങ്കിലും ഓസീസ് നിരയിൽ കാരി ഒഴികെ മറ്റാർക്കും കാര്യമായ സംഭാവന നൽകാനിയില്ല.
രണ്ടാം ദിനം ബാറ്റിംങ് തുടങ്ങിയ ഓസീസിന് വേണ്ടി സ്മിത്ത് ആദ്യം തന്നെ സെഞ്ച്വറി പൂർത്തിയാക്കി. പിന്നാലെ 150 പൂർത്തിയാക്കിയ ഹെഡിനെ മുഹമ്മദ് സിറാജ് കെ.എസ് ഭരത്തിന്റെ കയ്യിൽ എത്തിച്ച് നിർണ്ണായകമായ കൂട്ടുകെട്ട് പൊളിച്ചു. 174 പന്തിൽ നിന്നും 163 റണ്ണായിരുന്നു ഹെഡിന്റെ സംഭാവന.

Advertisements

പിന്നാലെ കാമരൂൺ ഗ്രീനിനെ (ഏഴു പന്തിൽ ആറ്) ഷമി ഗില്ലിന്റെ കയ്യിൽ എത്തിച്ചു. മറ്റൊരു കൂട്ടുകെട്ട് അലക്‌സ് കാരിയുടെ ഒപ്പം ചേർന്ന് ഉയർത്താൻ ശ്രമിക്കുന്നതിനിടെ സ്മിത്തിനെ താക്കൂൽ ക്ലീൻ ബൗൾ ചെയ്തു. 268 പന്തിൽ 121 റണ്ണാണ് സ്മിത്ത് നേടിയിരുന്നത്. പിന്നാലെ ഓസീസ് ബാറ്റിംങ് നിരയിൽ നിരന്തരം വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ തിരിച്ചടിച്ചു. ഒരു വശത്ത് അലക്‌സ് കാരി നിലയുറപ്പിച്ച് കളിക്കുമ്പോൾ മിച്ചൽ സ്റ്റാർക്കിനെ (5) അപ്രതീക്ഷിതമായി റണ്ണൗട്ടാക്കി അക്‌സർ പട്ടേൽ വീണ്ടും ഇന്ത്യയെ മുന്നിലെത്തിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

69 പന്തിൽ നിന്നും 48 റണ്ണെടുത്ത് ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തുമെന്ന ഘട്ടത്തിൽ കാരിയെ വീഴ്ത്തിയ ജഡേജ ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കി. കാരി പുറത്തായതിന് ശേഷം 14 റൺ കൂടി ചേർത്തപ്പോഴയേ്ക്കും ലയോണിനെയും (9), പാറ്റ് കമ്മിൻസിനെയും (9) പുറത്താക്കി മുഹമ്മദ് സിറാജ് തന്റെ നാല് വിക്കറ്റ് നേട്ടവും ഓസീസിന്റെ ഇന്നിംങ്‌സും അവസാനിപ്പിച്ചു. സിറാജ് നാലു വിക്കറ്റ് നേടിയപ്പോൾ, ഷമിയും താക്കൂറും രണ്ട് വിക്കറ്റ് വീതം പിഴുതു. ജഡേജയ്ക്കാണ് ഒരു വിക്കറ്റ്. മറുപടി ബാറ്റിംങ് ആരംഭിച്ച ഇന്ത്യയ്ക്ക് ഇതിനോടകം തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായിട്ടുണ്ട്. പാറ്റ് കമ്മിൻസിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി ക്യാപ്റ്റൻ രോഹിത് ശർമ്മയും (15), ബോളണ്ടിന്റെ പന്തിനെ ഗതിയറിയാതെ ഒഴിവാക്കി ബൗൾഡായ ഗില്ലു(13)മാണ് പുറത്തായത്.

Hot Topics

Related Articles