കൊച്ചി: ലോക നാളികേര ദിനാചരണം ഇന്ന് ഗുജറാത്തിലെ ജൂനാഗഡിൽ കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമർ ഉദ്ഘാടനം ചെയ്യും. ബോർഡിന്റെ സംസ്ഥാന തല ഓഫീസിന്റെ ഉദ്ഘാടനവും ബോർഡിന്റെ ദേശീയ പുരസ്കാര ജേതാക്കളുടെയും, എക്സ്പോർട്ട് എക്സലൻസ് അവാർഡു ജേതാക്കളുടെയും പ്രഖ്യാപനവും അദ്ദേഹം നിർവഹിക്കും. നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തിൽ ഇന്നു മുതൽ 4 വരെ കൊച്ചി ഹോട്ടൽ ലെ മെറിഡിയനിൽ ലോക നാളികേര ദിനാഘോഷവും ശിൽപശാലയും സംഘടിപ്പിക്കു. രാവിലെ 9.30 നു ആരംഭിക്കുന്ന ചടങ്ങിൽ ജൂനാഗഡിൽ നടക്കുന്ന പരിപാടി ലൈവ് കാസറ്റ് ചെയ്യും. കേന്ദ്ര കൃഷി കർഷക ക്ഷേമ സഹമന്ത്രി കൈലാഷ് ചൗധരി പങ്കെടുക്കും. ഹൈബി ഈഡൻ എം.പി, കെ. ബാബു എം.എൽ.എ, ഐ.സി.സി (ജക്കാർത്ത) എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ജെഫീന അലേവ്, മരട് മുനിസിപ്പൽ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, കൗൺസിലർ സിബി സേവ്യർ, ബോർഡ് വൈസ് ചെയർമാൻ കെ. നാരായണൻ, ഐ.സി.സി പ്രതിനിധികൾ, കൃഷി ഹോർട്ടിക്കൾച്ചർ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ, കാർഷിക സർവകലകളിലെ വിദഗ്ദ്ധർ, കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള 500 കർഷക പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.