ധർമ്മശാല : അവസാന ഓവർ വരെ നീണ്ട് നിന്ന ആവേശത്തിന് ഒടുവിൽ കിവീസിനെ മറികടന്ന് ഓസീസ്. അഞ്ച് റണ്ണിന്റെ ഉജ്വല വിജയമാണ് ഓസീസ് നേടിയത്. ഇതോടെ പോയിന്റ് പട്ടികയിൽ ഓസ്ട്രേലിയ നാലാമത് എത്തി.
സ്കോർ
ഓസ്ട്രേലിയ – 388 – 10
ന്യൂസിലൻഡ് – 383 – 09
ടോസ് നേടി കിവീസ് ഓസ്ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓസീസ് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. 19 ഓവറിൽ 175 റണ്ണാണ് രണ്ട് ഓസീസ് ഓപ്പണർമാരും ചേർന്ന് നേടിയത്. വാർണർ (81) ഉം , ഹെഡ് (109) ഉം റണ്ണാണ് നേടിയത്. 22 ഓവറിൽ ഓസീസ് 200 കടന്നെങ്കിലും കിവീസ് ബൗളർമാർ പിടിച്ചെറിഞ്ഞതോടെ 400 ൽ താഴെ സ്കോർ നിർത്താനായി. സ്മിത്ത് (18) , മാർഷ് (36) , മാക്സ്‌വെൽ (41) , ഇഗ്നിസ് (38) , കമ്മിൻസ് (37) എന്നിവരാണ് ഓസീസിന് വേണ്ടി മികച്ച ബാറ്റിങ്ങ് കാഴ്ച വച്ചത്. കിവീസിന് വേണ്ടി ബോൾട്ടും ഫിൽപ്സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മിച്ചൽ സാറ്റ് സർ രണ്ടും നീഷാമും ഹെൻട്രിയും ഓരോ വിക്കറ്റ് വിതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ സമാന രീതിയിൽ തന്നെയായിരുന്നു കിവീസിന്റെ ബാറ്റിങ്. കോൺവേയും (28) , യങ്ങും (32) ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. ഇരുവരും പുറത്തായ ശേഷം എത്തിയ രച്ചിൻ രവീന്ദ്ര (116) ഒറ്റയ്ക്ക് നടത്തിയ പോരാട്ടമാണ് അവസാനം വരെ കളി എത്തിച്ചത്. ഡാരി മിച്ചൽ (54) , ജെയിംസ് നിഷാം (57) എന്നിവർ കൂടി ചേർന്നതോടെയാണ് കളി അവസാന ഓവർ വരെ നീണ്ടത്. അവസാന ഓവറിൽ ജയിക്കാൻ 19 റണ്ണാണ് വേണ്ടിയിരുന്നത്. 13 റൺ മാത്രമാണ് കിവീസിന് നേടാനായത്. ഇതോടെ അഞ്ച് റണ്ണിന്റെ വിജയം ഓസീസിന് സ്വന്തം