ലോകകപ്പ് വിജയത്തിന് പിന്നാലെ പിച്ചിലെ മണ്ണുതിന്നതെന്തിന് : വെളിപ്പെടുത്തലുമായി രോഹിത് ശർമ 

ബാര്‍ബഡോസ്: ജൂണ്‍ 29ന് നടന്ന ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. 11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഐസിസി കിരീടം നേടാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദപ്രകടനം ഇന്ത്യന്‍ താരങ്ങളെ വീകാരാധീതരാക്കിയിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, ഉപനായകന്‍ ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവരുടെ കണ്ണുകള്‍ ഈറനണിയുന്നതിന് ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവല്‍ ക്രിക്കറ്റ് സ്‌റ്റേഡിയം സാക്ഷിയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയത്തെ വൈകാരികമായി തന്നെയാണ് ആരാധകരും ആഘോഷിച്ചത്. രാജ്യമെമ്ബാടും വലിയ ആഘോഷങ്ങള്‍ക്ക് തുടക്കും കുറിക്കുന്നതായിരുന്നു ഇന്ത്യയുടെ ലോകകപ്പ് വിജയം. എന്നാല്‍ സോഷ്യല്‍ മീഡിയയിലും ക്രിക്കറ്റ് ആരാധകര്‍ക്കും ഇടയില്‍ ചര്‍ച്ചയായത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വിജയത്തിന് ശേഷം പിച്ചില്‍ നിന്ന് ഒരു നുള്ള് മണ്ണെടുത്ത് രുചിച്ച്‌ നോക്കിയതായിരുന്നു. എന്തിനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇങ്ങനെ ചെയ്തതെന്ന് ആര്‍ക്കും മനസ്സിലായില്ല.

Advertisements

ഇപ്പോഴിതാ ഈ വിഷയത്തില്‍ നേരിട്ട് വിശദീകരണം നല്‍കുകയാണ് ഹിറ്റ്മാന്‍ തന്നെ. ആ നിമിഷം അനുഭവിക്കുക മാത്രമാണ് ഞാന്‍ ചെയ്തിരുന്നത്. ഒന്നും മുന്‍കൂട്ടി തീരുമാനിച്ചതായിരുന്നില്ല. ആ പിച്ചാണ് ഞങ്ങള്‍ക്ക് ലോകകപ്പ് സമ്മാനിച്ചത്. ആ പ്രത്യേക പിച്ചില്‍ കളിച്ചാണ് ഞങ്ങള്‍ മത്സരം വിജയിച്ചത്. ആ ഗ്രൗണ്ടും പിച്ചും ജീവിതകാലം മുഴുവനും എന്റെ ഓര്‍മ്മയിലുണ്ടാവും. അതുകൊണ്ടുതന്നെ അതിന്റെ ഒരു ഭാഗം എന്നോടൊപ്പം എപ്പോഴും വേണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അങ്ങനെയൊരു ആഘോഷത്തിന് പിന്നിലെ വികാരം അതായിരുന്നു’- ബിസിസിഐ പോസ്റ്റ് ചെയ്ത വീഡിയോയില്‍ രോഹിത് പറഞ്ഞു.

Hot Topics

Related Articles