ട്വന്റി20 ലോകകപ്പ് ഫൈനലിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംങ് തിരഞ്ഞെടുത്തു; ആവേശത്തേരിലേറി ആരാധകർ

ഗയാനാ: ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംങ് തിരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നിർണ്ണായക ഫൈനലിലാണ് ഇന്ത്യ ബാറ്റ് ചെയ്യുക. വൈകിട്ട് എട്ടു മണിയ്ക്കാണ് മത്സരം ആരംഭിക്കുന്നത്. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ ഇതുവരെയും മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല. ലോകകപ്പിൽ എല്ലാ മത്സരങ്ങളും വിജയിച്ച ഇന്ത്യയും ദക്ഷിണാഫ്രിക്കയും ആദ്യമായാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത് തരിപ്പണമാക്കിയാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്. അഫ്ഗാനിസ്ഥാനെ നിലംപരിശാക്കി ആധികാരികമായി തന്നെയാണ് ദക്ഷിണാഫ്രിക്കയും ഫൈനലിൽ എത്തിയത്.

Advertisements

Hot Topics

Related Articles