സ്പോർട്സ് ഡെസ്ക്ക് : ടി ട്വന്റി ലോകകപ്പ് അടുത്തിരിക്കെ വിരമിക്കല്‍ പിൻവലിച്ച് ദേശീയ ടീമിലേക്ക് മടങ്ങാൻ കൊതിച്ച് സൂപ്പര്‍ താരം. ദക്ഷിണാഫ്രിക്കൻ സൂപ്പര്‍ താരം ഫാഫ് ഡുപ്ലെസിയാണ് ദേശീയ ടീമിലേക്ക് ഒരു സെക്കൻഡ് ഇന്നിംഗ്സിന് ശ്രമിക്കുന്നത്.അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്താനുള്ള ശാരീരികക്ഷമത തനിക്ക് ഇപ്പോഴും ഉണ്ടെന്നും ഇതിനായി കഠിന പരിശ്രമം നടത്തുന്നുണ്ടെന്നും ഡുപ്ലെസി വ്യക്തമാക്കിയിരുന്നു.
ദക്ഷിണാഫ്രിക്കൻ കോച്ച് റോബ് വാള്‍ട്ടറും താരത്തിന് പ്രതീക്ഷ നല്‍കുന്ന മറുപടിയാണ് നല്‍കിയത്. ഡുപ്ലെസിക്ക് മുന്നില്‍ ടീമിന്റെ വാതിലുകള്‍ അടച്ചിട്ടില്ലെന്ന് പരിശീലകനും വ്യക്തമാക്കി.കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അബുദാബി ടി10 ലീഗില്‍ കളിക്കുന്ന ഡുപ്ലെസി പറഞ്ഞു. അന്തിമ തീരുമാനം ഉടനെയുണ്ടാകും. അടുത്ത വര്‍ഷം ജൂണിലാണ് ടി20 ലോകകപ്പ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2020 ഡിസംബറിലാണ് ഡുപ്ലെസി അവസാനമായി ദക്ഷിണാഫ്രിക്കൻ ടീമില്‍ കളിച്ചത് ഇതിന് ശേഷം ഐപിഎല്‍ ഉള്‍പ്പെടെ വിവിധ ഫ്രാഞ്ചൈസി ലീഗുകളില്‍ സജീവമാണ് ഡുപ്ലെസി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകനായ താരം ദേശീയ ടീമില്‍ മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിലാണെങ്കില്‍ ഐ.പി.എല്ലില്‍ നിന്ന് വിട്ടു നിന്നേക്കും