കോട്ടയം: പൊതുവിതരണശൃംഖലകള്‍ ശക്തിപ്പെട്ടാലേ വിലക്കയറ്റത്തിന് വിരാമമിട്ട് സാധാരണക്കാരന് ന്യായമായ വിലയില്‍ സാധനങ്ങള്‍ എത്തിച്ചുനല്കാനാവൂവെന്ന് സഹകരണ- രജിസ്ട്രേഷന് വകുപ്പു മന്ത്രി വി.എന്‍. വാസവന് പറഞ്ഞു.സപ്ലൈകോ ക്രിസ്മസ്-പുതുവത്സര ജില്ലാ വിപണനമേളയുടെ ഉദ്ഘാടനം റ്റി.ബി. റോഡില്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിനു സമീപം കാളിശ്ശേരി ബില്‍ഡിംഗില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
എല്ലാ നിയോജക മണ്ഡലങ്ങളിലും സപ്ലൈകോയുടെ സേവനം ഉറപ്പാക്കി വാതില്‍പ്പടി സേവനങ്ങള്‍ ആരംഭിച്ചാലേ പൊതുവിപണി പിടിച്ചുനിര്ത്താനാവൂവെന്നും മന്ത്രി പറഞ്ഞു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ആദ്യ വില്പന നിര്‍വഹിച്ചു. ജനുവരി അഞ്ചു വരെയാണ് മേള. സപ്ലൈകോ ജനറല്‍ മാനേജര്‍ സലിം കുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ജലജ ജി.എസ്. റാണി, രാഷ്ട്രീയകക്ഷി പ്രതിനിധികളായ ബെന്നി മൈലാഡൂര്‍, ഫാറൂഖ്, എന്നിവര്‍ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്രിസ്മസ് -പുതുവത്സര മേളയില്‍ സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ഒരു സ്ത്രീയ്ക്കും പുരുഷനും സംസ്ഥാന തലത്തില്‍ 5000 രൂപ വീതം കാഷ് പ്രൈസ് നല്‍കും. 2022 ജനുവരി അഞ്ചുവരെയുള്ള കാലയളവില്‍ മാവേലി സ്റ്റോര്‍, മൊബൈല്‍ മാവേലി, അപ്നാ ബസാര്‍, സൂപ്പര്‍ സ്റ്റോര്‍, സൂപ്പര്‍ മാര്‍ക്കറ്റ്, പീപ്പിള്‍സ് ബസാര്‍, ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ അതത് ബില്‍നമ്പര്‍ സഹിതം സപ്ലൈകോ വെബ്സൈറ്റിലെ http://www.supplyco.in/contest ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. സമ്മാനര്‍ഹര്‍ സമ്മാനം കൈപ്പറ്റാനെത്തുമ്പോള്‍ ഒറിജിനല്‍ ബില്ലും സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖയും നല്‍കണം. സപ്ലൈകോ സൂപ്പര്മാര്ക്കറ്റുകളോടനുബന്ധിച്ച് കോട്ടയം നഗരത്തില്‍ ഓണ്‍ലൈന്‍ ഹോം ഡെലിവറി സേവനം ഫെബ്രുവരിയില്‍ ഉദ്ഘാടനം നടത്തി മാര്‍ച്ച് 31 നകം ആരംഭിക്കുമെന്നും സപ്ലൈകോ ജനറല്‍ മാനേജര്‍ സലിം കുമാര്‍ പറഞ്ഞു.