യാക്കോബായ – ഓർത്തഡോക്സ് പള്ളി തർക്കം: പള്ളിക്ക് മുന്നിൽ പ്രതിഷേധം നടത്തി യാക്കോബായ വിശ്വാസികൾ

പാലക്കാട്: യാക്കോബായ-ഓര്‍ത്തഡോക്സ് പള്ളി തര്‍ക്കത്തില്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പള്ളികള്‍ ഏറ്റെടുക്കാനുള്ള പൊലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി യാക്കോബായ വിശ്വാസികള്‍. പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാനുള്ള ഉത്തരവ് നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഇന്നലെ എറണാകുളത്തും ഇടുക്കിയിലും വിശ്വാസികളുടെ പ്രതിഷേധം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പാലക്കാടും പള്ളികളില്‍ പ്രതിഷേധവുമായി യാക്കോബായ വിശ്വാസികള്‍ രംഗത്തെത്തിയത്.

Advertisements

പള്ളികളുടെ ഗേറ്റുകള്‍ക്ക് മുമ്ബിലാണ് പ്രതിഷേധം. പാലക്കാട് വടക്കഞ്ചേരിയിലെ പള്ളികള്‍ക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് വിശ്വാസികള്‍. വടക്കഞ്ചേരി മേഖലയില്‍ മംഗലംഡാം, ചെറുകുന്നം, എരുക്കും ചിറ പള്ളികളിലാണ് പ്രതിഷേധം. കോടതി വിധി നടപ്പാക്കുമെന്ന വിവരത്തെ തുടർന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ അതിരാവിലെ തന്നെ പള്ളിയില്‍ എത്തുകയായിരുന്നു. പള്ളി തര്‍ക്കത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായാണ് ഹൈക്കോടതി വിധി.

Hot Topics

Related Articles