“സ്നേഹത്തിന്‍റെ ഭാഷ മാറ്റണം; നിങ്ങൾ സുരക്ഷിതർ ആകുക”; ഫാന്‍സിന് സുപ്രധാന സന്ദേശവുമായി യാഷ് 

ബെംഗലൂരു: ജനുവരി 8 ന് 39 വയസ്സ് തികയുന്ന കന്നഡ സൂപ്പർസ്റ്റാർ യാഷിന്. എന്നാല്‍ ഇത്തവണ തന്‍റെ ജന്മദിനം വലിയ ആഘോഷമായി നടത്തരുതെന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് കെജിഎഫ് താരം. കഴിഞ്ഞ വർഷം യാഷിന്‍റെ ജന്മദിനത്തിന് ബാനർ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് ആരാധകർ മരിച്ച സംഭവം കണക്കിലെടുത്താണ് ഈ അഭ്യര്‍ത്ഥന. അടുത്തിടെ പുഷ്പ 2 പ്രിമീയറിനിടെ യുവതി തിക്കിലും തിരക്കിലും പെട്ട് മരിച്ചതും ഇത്തരം ഒരു തീരുമാനത്തില്‍ എത്താന്‍ കന്നട താരത്തെ പ്രേരിപ്പിച്ചുവെന്നാണ് കരുതുന്നത്.

Advertisements

“പ്രിയപ്പെട്ട അഭ്യുദയകാംക്ഷികളെ” അഭിസംബോധന ചെയ്തുകൊണ്ട് യാഷ് എഴുതി, “പുതുവർഷം പുലരുമ്പോൾ, പുതിയ തീരുമാനങ്ങളും പുതിയ പ്രതിഫനങ്ങളും ചെയ്യേണ്ട സമയമാണ്. വർഷങ്ങളായി നിങ്ങൾ എല്ലാവരും എന്നിൽ ചൊരിഞ്ഞ സ്നേഹം അസാധാരണമായ ഒന്നാണ്. പക്ഷേ, നിർഭാഗ്യകരമായ ചില സംഭവങ്ങളും ഉണ്ടായിട്ടുണ്ട് 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അദ്ദേഹം തുടർന്നു, “പ്രത്യേകിച്ച് എന്‍റെ ജന്മദിനം ആഘോഷിക്കുമ്പോൾ, നമ്മുടെ സ്നേഹത്തിന്‍റെ ഭാഷ മാറ്റേണ്ട സമയമാണിത്. നിങ്ങളുടെ സ്നേഹത്തിന്‍റെ പ്രകടനം ഗംഭീരമായ പ്രകടനങ്ങളും ഒത്തുചേരലുകളുമായി നടത്തരുത്. നിങ്ങൾ സുരക്ഷിതരാണെന്ന് അറിയുക എന്നതാണ് എനിക്കുള്ള ഏറ്റവും വലിയ സമ്മാനം. നല്ല ഉദാഹരണങ്ങൾ ഉണ്ടാക്കുക, നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുക, സന്തോഷം പകരുക.

ഞാൻ ഷൂട്ടിംഗ് തിരക്കിലായിരിക്കും, എന്‍റെ ജന്മദിനത്തിൽ നഗരത്തിലുണ്ടാകില്ല. എന്നിരുന്നാലും, നിങ്ങളുടെ സ്നേഹത്തിന്‍റെ ഊഷ്മളത എപ്പോഴും എന്നിലെത്തും, എന്‍റെ ആത്മാവിനെ അത് പ്രചോദിപ്പിക്കുകയും ചെയ്യും. നിങ്ങൾക്കെല്ലാവർക്കും സന്തോഷകരമായ 2025 ആശംസിക്കുന്നു”.

2024 ജനുവരി 8 ന് വൈദ്യുത തൂണിൽ ബാനർ വയ്ക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യാഷിന്‍റെ മൂന്ന് ആരാധകര്‍ മരണുപ്പെട്ടത്. കനത്ത സുരക്ഷാവലയത്തിൽ അനുശോചനം അറിയിക്കാൻ യാഷ് അവരുടെ വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. 

ഒപ്പം ഇവര്‍ക്ക് സഹായങ്ങളും യാഷ് വിതരണം ചെയ്തിരുന്നു. 2022 ല്‍ ഇറങ്ങിയ കെജിഎഫ് 2 ആണ് യാഷിന്‍റെ അവസാന ചിത്രം. ഇപ്പോള്‍ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്ക് എന്ന ചിത്രത്തിലാണ് യാഷ് അഭിനയിക്കുന്നത്. 2025 ല്‍ ഈ ചിത്രം പുറത്തിറങ്ങും എന്നാണ് വിവരം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.