മുംബൈ : സൂപ്പര്‍ ഹിറ്റായി മാറിയ കെജിഎഫ് ഒന്നാം ഭാഗത്തിന് ശേഷം ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിനൊടുവിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം തിയേറ്ററില്‍ റിലീസ് ആയിരിക്കുന്നത്. റിലീസായി ദിവസങ്ങള്‍ക്കുളില്‍ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഉള്‍പ്പെടെയുള്ള എല്ലാ ഭാഷയിലും ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. എന്നാലിപ്പോള്‍ ചിത്രം മറ്റൊരു കാര്യത്തിന്റെ പേരിലാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. നടനും സിനിമാ നിരൂപകനുമായ കമാല്‍ ആര്‍ ഖാന്റെ (കെആര്‍കെ) ട്വീറ്റാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്.
കെജിഎഫ് 2 മൂന്ന് മണിക്കൂര്‍ നേരത്തെ പീഡനമെന്നാണ് കെആര്‍കെ ട്വീറ്റ് ചെയ്തത്. വെറുതെ പൈസ കളയാനായി എടുത്ത ചിത്രമാണ് കെജിഎഫ് എന്നും ചിത്രത്തില്‍ മുഴുവനും തല പെരുക്കുന്ന സംഭാഷണങ്ങള്‍ മാത്രമാണുള്ളതെന്നും കെആര്‍കെ തന്റെ ട്വീറ്റില്‍ പറയുന്നു.ഇന്ത്യന്‍ ആര്‍മിക്കോ എയര്‍ഫോഴ്സിനോ റോക്കിക്കെതിരെ ഒന്നും ചെയ്യാനാകുന്നില്ല. പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി അവരെ വരെ വെല്ലുവിളിക്കുന്നു. കൊള്ളാം പ്രശാന്ത് ഭായ് (പ്രശാന്ത് നീല്‍). ഇങ്ങനെയാണെങ്കില്‍ പാകിസ്ഥാനെയും ചൈനയെയുമൊക്കെ ഇന്ത്യ എങ്ങനെ നേരിടും.’-കെആര്‍കെ തന്റെ ട്വീറ്റില്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചിത്രത്തിലെ നായകാനായ യാഷിനെയും തന്റെ ട്വീറ്റിലൂടെ കെആര്‍കെ വിമര്‍ശിച്ചു. ‘ചിത്രത്തിലെ പ്രകടനം കണ്ടിട്ട് ഒരു മണിക്കൂര്‍ കൊണ്ട് തന്നെ യാഷിന് യുക്രെയ്നില്‍ യുദ്ധം നടത്തുന്ന റഷ്യന്‍ സൈന്യത്തെ തോല്‍പ്പിക്കാം. നിരപരാധികളായ ലക്ഷക്കണക്കിനാളുകള്‍ക്ക് വേണ്ടി താങ്കള്‍ അത് ചെയ്യണം.’ – കെആര്‍കെ തന്റെ മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.
അതേസമയം, കെആര്‍കെയുടെ ട്വീറ്റ് വൈറലായതോടെ ചിത്രം ഏറ്റെടുത്ത ആരാധകര്‍ അദ്ദേഹത്തിനെതിരെ തിരിയുകയായിരുന്നു. മുംബൈ പോലീസിനെ ട്വിറ്ററില്‍ ടാഗ് ചെയ്ത് ഈ ദേശദ്രോഹിയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ആരാധകരില്‍ ചിലരുടെ ആവശ്യം. ഇന്ത്യയിെല പ്രേക്ഷകര്‍ മുഴുവന്‍ കൈ നീട്ടി സ്വീകരിച്ച ചിത്രത്തെ താഴ്ത്തിക്കെട്ടുന്ന കെആര്‍കെയെ അറസ്റ്റ് ചെയ്യണമെന്നും ചില ആരാധകര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
നേരത്തെ രാജമൗലി ചിത്രം ആര്‍ആര്‍ആറിനെ വിമര്‍ശിച്ചും കെആര്‍കെ രംഗത്തുവന്നിരുന്നു. കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ പോലെയാണ് രാജമൗലി ചിത്രങ്ങളെന്നും പ്രേക്ഷകര്‍ക്ക് വിവരമില്ലാത്തതുകൊണ്ടാണ് ‘ആര്‍ആര്‍ആര്‍’ വിജയമായതെന്നുമായിരുന്നു കെആര്‍കെ പറഞ്ഞത്.