ഡല്‍ഹി : ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയുടെയും രവീന്ദ്ര ജഡേജയുടെ ബാറ്റിങാണ് തനിക്ക് പ്രചോദനമായതെന്ന് യുവതാരം യശ്വസി ജയ്‌സ്‌വാള്‍.ആദ്യ ഇന്നിങ്‌സില്‍ ഓപ്പണറായ യശ്വശി പത്ത് റണ്‍സിന് പുറത്തായെങ്കിലും, സെഞ്ച്വറി നേടി ക്യാപ്റ്റന്‍ രോഹിതും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുമാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ സ്‌കോര്‍ നാന്നൂറ് കടത്തിയത്.
രോഹിത് 131 റണ്‍സ് നേടിയപ്പോള്‍ ജഡേജ മത്സരത്തിലൂടെ തന്റെ നാലാം ടെസ്റ്റ് സെഞ്ച്വറി തികച്ചു. ഇരുവരുടെ മികച്ച പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഡബിള്‍ സെഞ്ച്വറി നേടാന്‍ തനിക്ക് പ്രചോദനമായതെന്ന് ജയ്‌സ് വാള്‍ പറഞ്ഞു. ഔട്ടായതിന് പിന്നാലെ ഡ്രസിങ് റൂമില്‍ വച്ച് ഇരുവരുടെയും കളി സൂക്ഷ്മമായി വീക്ഷിച്ചെന്നും അടുത്ത തവണ അതേരീതിയില്‍ ബാറ്റ് ചെയ്യണമെന്ന് തീരുമാനിച്ചതായും ജയ്‌സ്വാൾ പഞ്ഞു.