മഞ്ഞപ്പിത്തം പടരുന്നു; കോഴിക്കോട് പാലേരി വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിലെ 50ഓളം കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് : പാലേരി വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളില്‍ മഞ്ഞപ്പിത്തം പടരുന്നു. 50ഓളം കുട്ടികള്‍ക്ക് മഞ്ഞപിത്തം സ്ഥിരീകരിച്ചു. പ്രദേശത്തെ കൂള്‍ബാറുകള്‍ അടച്ചിടാൻ ചങ്ങരോത്ത് പഞ്ചായത്ത് അധികൃതർ നിർദേശം നല്‍കിയിട്ടുണ്ട്.

Advertisements

കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സ്കൂള്‍ കിണറിലെ വെള്ളത്തില്‍ നിന്നല്ല രോഗം പകർന്നതെന്നു പരിശോധനാ ഫലത്തില്‍ വ്യക്തമായി. രോഗം പടർന്നതിനു പിന്നാലെ സ്കൂളിലെ മുഴുവൻ കുട്ടികളെയും പരിശോധിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

Hot Topics

Related Articles