കുലപതി തിരികെയെത്തുന്നു, ബുള്ളറ്റ് ഇനി കിതയ്ക്കും; യെസ്ഡി ബൈക്കുകള്‍ ജനുവരി 13ന് എത്തും; വരവറിയിച്ച് മാസ് ടീസര്‍; ടീസര്‍ കാണാം

കൊച്ചി: റോഡിലെ കുലപതി തിരികെയെത്തുന്നു. യെസ്ഡി ബ്രാന്‍ഡ് ഈ മാസം 13 തീയതി വീണ്ടുമെത്തുമെന്ന് അറിയിപ്പ്. സമൂഹമാധ്യമത്തിലൂടെ കമ്പനി തന്നെയാണ് ഈ വിവരത്തിന്റെ സൂചന നല്‍കിയിരിക്കുന്നത്. ഒന്നല്ല പകരം മൂന്നു പുതിയ ബൈക്ക് യെസ്ഡി ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഡ്വഞ്ചര്‍, സ്‌ക്രാംബ്ലര്‍ എന്നീ ശ്രേണികളില്‍ രണ്ട് ബൈക്കുകളുമായി യെസ്ഡി വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് മോഡലുകളുടെയും വരവ് അറിയിച്ചുകൊണ്ടുള്ള വീഡിയോ ടീസറും നിര്‍മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്. 11 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ടീസറാണ് യെസ്ഡി പുറത്തുവിട്ടിരിക്കുന്നത്.

Advertisements

കഴിഞ്ഞ വര്‍ഷം അവസാനം മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ യെസ്ഡിയും ജാവ മോട്ടോര്‍ സൈക്കിള്‍സും വഴി പിരിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യയില്‍ യെസ്ഡിയും സ്വന്തം നിലയില്‍ മോട്ടോര്‍ സൈക്കിള്‍ വിപണനത്തിനു നടപടി തുടങ്ങുമെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ ക്ലാസിക് ലെജന്‍ഡ്‌സ്, യെസ്ഡി റോഡ് കിങ് എന്ന വ്യാപാരനാമത്തിന്റെ റജിസ്‌ട്രേഷനും നേടി. എന്നാല്‍ പുതിയ ബൈക്കുകളുടെ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. ഹോണ്ട സി.ബി.350 ആര്‍.എസ്, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ എന്നീ ബൈക്കുകളുടെ വിപണിയാണ് ലക്ഷ്യമിടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്. ഡ്യുവല്‍ ചാനല്‍ എ.ബി.എസ്. തുടങ്ങിയവ പുതുതലമുറ യെസ്ഡിയെ കൂടുതല്‍ ആകര്‍ഷകമാക്കും. ജാവ ബൈക്കുകളില്‍ നല്‍കിയിട്ടുള്ള 293 സി.സി. ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും പുതിയ യെസ്ഡിക്കും കരുത്തേകുകയെന്നാണ് പ്രതീക്ഷിക്കുന്നത്. എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, ടയറിനോട് ചേര്‍ന്നും ഉയര്‍ത്തിയും നല്‍കിയിട്ടുള്ളഫെന്‍ഡഫറുകള്‍,വിന്‍ഡ് സ്‌ക്രീന്‍, നക്കിള്‍ ഗാര്‍ഡ്, പെട്രോള്‍ ടാങ്കിന്റെ വശങ്ങളില്‍ നല്‍കിയിട്ടുള്ള ക്യാനുകള്‍, ലഗേജ് ബോക്സ്, ഉയര്‍ന്ന എക്സ്ഹോസ്റ്റ് പൈപ്പ്, സ്പ്ലിറ്റ് സീറ്റുകള്‍ തുടങ്ങിയവ നല്‍കിയാണ് യെസ്ഡിയുടെ അഡ്വഞ്ചര്‍ ബൈക്ക് ഡിസൈന്‍ ചെയ്തിട്ടുള്ളത്. ജാവ പരേക്കില്‍ നല്‍കിയിട്ടുള്ള 30 ബി.എച്ച്.പി. പവറും 32 എന്‍.എം. ടോര്‍ക്കുമേകുന്ന 334 സി.സി. സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും ഇതില്‍ നല്‍കുക. ആറ് സ്പീഡായിരിക്കും ഇതിലെ ഗിയര്‍ബോക്സ്.

Hot Topics

Related Articles