കൊച്ചി: ദിലീപ് നാദിർഷ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന ചിത്രത്തിൽ യേശുദാസ് ആലപിച്ച ഗാനത്തിന്റെ മേക്കിംഗ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
Advertisements
ഈ വീഡിയോക്ക് താഴെ യേശുദാസിനെ അപമാനിക്കുന്ന തരത്തിലുള്ള കമന്റ് വന്നിരുന്നു. ‘ഒരു മനോഹര ഗാനം നൽകിയതിന് ദാസേട്ടൻ താങ്കളോടല്ലേ നന്ദി പറയേണ്ടത്. അദ്ദേഹത്തിന് പാട്ടൊന്നും ഇല്ല’ എന്നായിരുന്നു പോസ്റ്റിന് താഴെ എത്തിയ കമന്റ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ കമന്റിന് യേശുദാസിനോട് മാപ്പ് ചോദിച്ചാണ് മറുപടി നാദിർഷ കുറിച്ചിരിക്കുന്നത്. ‘താങ്കളുടെ ഈ വാക്കുകൾക്ക്, താങ്കൾക്ക് വേണ്ടി ഞാൻ എന്റെ പ്രിയപ്പെട്ട ദാസേട്ടനോട് മാപ്പ് ചോദിക്കുന്നു’ എന്നായിരുന്നു നാദിർഷായുടെ മറുപടി.