അയോധ്യ: സനാതന ധർമ്മത്തിന്റെ ആരാധനാലയങ്ങളെ അശുദ്ധമാക്കാൻ ശ്രമിക്കുന്നവർ ഭൂമിയില്‍ നരകം സൃഷ്ടിക്കാനുള്ള ഗൂഢാലോചന നടത്തുകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ അപലപിച്ചാണ് പ്രതികരണം. ഉത്തർപ്രദേശിലെ അയോധ്യയില്‍ പീതാധീശ്വർ ശ്രീധരാചാര്യ മഹാരാജിന്റെ ‘കഥാ പ്രോഗ്രാം’ ല്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
“ബംഗ്ലാദേശില്‍ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ. നേരത്തെ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും എന്താണ് സംഭവിച്ചത്? രാജ്യത്തെ സനാതന ധർമ്മത്തിന് അഭിമാനമായ സ്ഥലങ്ങള്‍ നശിപ്പിച്ചവർ ആരാണെന്നും അവർ എന്തിനാണ് ഇത് ചെയ്തതെന്നും എനിക്ക് ചോദിക്കാൻ ആഗ്രഹമുണ്ട് ” പ്രസംഗത്തിനിടെ യുപി മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബംഗ്ലാദേശിലെ ഹിന്ദു മതകേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ പരാമർശിച്ച അദ്ദേഹം ഇത് ഭൂമിയില്‍ നരകമുണ്ടാക്കാനുള്ള ഗൂഢാലോചനയാണെന്നും പ്രതികരിച്ചു. ലോകസമാധാനം സ്ഥാപിക്കാനുള്ള ഏക മാർഗം സനാതന ധർമ്മമാണെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.
“അയോധ്യയിലെ രാമജന്മഭൂമിയിലായാലും, മഥുരയിലെ കൃഷ്ണജന്മഭൂമിയിലായാലും , ഹരിഹർഭൂമിയായ സമ്പലിലായാലും ഈ നിഷ്ഠൂരമായ പ്രവൃത്തികള്‍ നടത്തി ഭൂമിയെ മുഴുവൻ നരകമാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു അത്. ക്ഷേത്രങ്ങളെ അശുദ്ധമാക്കിയവരുടെ വംശപരമ്പരയും പിൻഗാമികളും നശിപ്പിക്കപ്പെടും.” അദ്ദേഹം കൂട്ടിച്ചേർത്തു.