യുവാവിന്റെ നെഞ്ചിൽ സായി പല്ലവി ; അമ്പരപ്പോടെ താരം ; വീഡിയോയും ഫോട്ടോയും വൈറൽ

കൊച്ചി : പ്രേമം എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് കാലെടുത്തുവെച്ച സായി പല്ലവി ഇന്ന് സൗത്ത് ഇന്ത്യയിലെ തന്നെ മികച്ച നടിമാരില്‍ ഒരാളാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും സായി പല്ലവി അഭിനയിച്ചിട്ടുണ്ട്. നിലപാടുകള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട ആളാണ് സായി പല്ലവി. സായി പല്ലവിയും റാണ ദഗുബാട്ടിയും പ്രധാന വേഷത്തില്‍ എത്തിയ വിരാട പര്‍വ്വമാണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
ചിത്രത്തിന്റെ പ്രമോഷനിടയില്‍ ഒരു ആരാധകനൊപ്പം നില്‍ക്കുന്ന സായ് പല്ലവിയുടെ ചിത്രമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ആരാധന മൂത്ത് നെഞ്ചില്‍ സായ് പല്ലവിയുടെ മുഖം ടാറ്റൂ ചെയ്തിരിക്കുകയാണ് ആരാധകന്‍. വിരാട പര്‍വ്വത്തിന്റെ പ്രമോഷന് എത്തിയ താരത്തിന് മുന്നിലാണ് ആരാധകന്‍ എത്തിയത്. ആരാധകന്‍ തന്റെ ടാറ്റൂ ചെയ്ത കാര്യം നടിയെ അറിയിക്കുകയായിരുന്നു. ഒരു സെല്‍ഫി എടുക്കാമോ എന്നായിരുന്നു ഇദ്ദേഹം ചോദിച്ചത്.
തന്റെ മുഖം നെഞ്ചില്‍ ടാറ്റൂ കുത്തിയത് കണ്ട് സായി പല്ലവിയും അമ്ബരന്നു. ആരാധകന്റെ ആവശ്യം സന്തോഷത്തോടെ സമ്മതിച്ച സായ് പല്ലവി അദ്ദേഹത്തിനെ ചേര്‍ത്ത് നിര്‍ത്തി ഫോട്ടോയ്ക്കും പോസ് ചെയ്തു. ഈ ചിത്രമാണ് ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്. ആരാധകന്റെ പ്രവര്‍ത്തി അമ്പരപ്പിച്ചുവെന്നും താരം തുറന്നു പറഞ്ഞു.

Advertisements

Hot Topics

Related Articles