യൂത്ത് കോൺഗ്രസിന്റെ ഇന്ത്യ യുണൈറ്റഡ് പദയാത്ര നവംബർ 13 ന് കോട്ടയം ജില്ലയിൽ

കോട്ടയം: യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗീയതയ്‌ക്കെതിരായ പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യ യുണൈറ്റഡ് പദയാത്ര നവംബർ 13 ശനിയാഴ്ച നടക്കും. വൈകിട്ട് മൂന്നരയ്ക്ക് മണർകാട് നിന്നും ആരംഭിച്ച് തിരുനക്കര മൈതാനത്ത് സമാപിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ നയിക്കുന്ന പദയാത്രയിൽ ഒൻപത് നിയോജക മണ്ഡലങ്ങളിൽ നിന്നും പ്രവർത്തകർ പങ്കു ചേരും.

Advertisements

തിരുനക്കര മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി അദ്ധ്യക്ഷത വഹിക്കും. മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് എന്നിവർ പ്രസംഗിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തീവ്രവാദം വിസ്മയമല്ല, ലഹരിയ്ക്കു മതമില്ല, ഇന്ത്യ മത രാഷ്ട്രമല്ല എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് യൂത്ത് കോൺഗ്രസ് യുണൈറ്റഡ് ഇന്ത്യ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നത്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകാതെയും ഗതാഗതം തടസപ്പെടുത്താതെയും ആകും പദയാത്ര നടത്തുകയെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി അറിയിച്ചു.

Hot Topics

Related Articles