തിരുവാർപ്പ്: കെ റെയിലിൻ്റെ മറവിൽ പൊലീസ് നടത്തുന്ന നരനായാട്ടിനെതിരെ യൂത്ത് കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.തുടർന്ന് മണ്ഡലം പ്രസിഡൻ്റ് സോണി മണിയാംകേരിയുടെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ യോഗം ഡിസിസി വൈസ് പ്രസിഡൻ്റ് ജി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റൂബി ചാക്കോ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ലിജോ പാറെക്കുന്നുംപുറം, സുമേഷ് കാഞ്ഞിരം,സക്കീർ ചങ്ങംപള്ളി, ബോബി മണലേൽ, ഗ്രേഷ്യസ് പോൾ ,എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ പരിപാടികൾക്ക് പ്രോമിസ് റ്റി ജോൺ, അനൂപ് കൊറ്റമ്പടം, പ്രിൻസ് റ്റി ജോൺ,ഫൈസൽ ഇല്ലിക്കൽ,ഫെബി തെക്കേക്കുറ്റ്, അഭിമന്യൂ മോനിച്ചൻ എന്നിവർ നേതൃത്വം നൽകി.യോഗത്തിൽ കെ റെയിൽ വിരുദ്ധ സമര മുന്നണിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.