കൊച്ചി: എംഎൽഎ ഉമ തോമസ് അപകടത്തിൽപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ജിസിഡിഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്. അനുവാദം കൂടാതെ ഓഫീസിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർ മീറ്റിങ്ങും തടസപ്പെടുത്തി.
Advertisements
തുടർന്ന് മുറിക്കുള്ളിൽ കുത്തിയിരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതിഷേധം കൂടുതൽ ശക്തമായതോടെ പൊലീസ് എത്തിയാണ് സമരക്കാരെ നീക്കം ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊച്ചി നഗരത്തിന്റെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനുമുള്ള ഒരു സമിതിയാണ് ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് അതോറിട്ടി അഥവാ ജി.സി.ഡി.എ. കൊച്ചി നഗരവും അതിനോട് ചുറ്റുമുള്ള ആറ് നഗരസഭകളും 25 പഞ്ചായത്തുകളും അടങ്ങുന്ന പ്രദേശത്താണ് ഇതിന്റെ പ്രവർത്തനം.