ആശാ വർക്കർമാരുടെ സമരം; സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ചില്‍ സംഘർഷം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശ വർക്കർമാരെ പിന്തുണച്ച്‌ സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ചില്‍ സംഘർഷം. പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പൊലീസും കോണ്‍ഗ്രസ് പ്രവർത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വനിത പ്രവർത്തകരുമായി പൊലീസ് വാക്കേറ്റമുണ്ടായി.

Advertisements

തുടർന്ന് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞുപോയില്ല.
സെക്രട്ടേറിയറ്റിലേക്ക് ചാടി കയറാൻ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ത‍ടഞ്ഞത് വലിയ സംഘർഷത്തിലേക്ക് നയിച്ചു. നിലവില്‍ സ്ഥലത്ത് സംഘർഷാവസ്ഥ നിലനില്‍ക്കുകയാണ്. അതേസമയം, സംഘർഷത്തില്‍ ഒരു വനിതാ പ്രവർത്തകയ്ക്ക് പരിക്ക് പറ്റിയതായാണ് വിവരം.

Hot Topics

Related Articles