കോട്ടയം : കേരള യൂത്ത്ഫ്രണ്ട്(എം)ൻ്റെ അൻപത്തി നാലാം ജന്മദിന സമ്മേളനം നാളെ ഉച്ചക്ക് 2.30 ന് കോട്ടയം കേരള കോൺഗ്രസ്(എം) സംസ്ഥാന കമ്മറ്റി ഓഫീസ് ഹാളിൽ നടക്കും. കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ മാണി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴികാടൻ അധ്യക്ഷത വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും. സർക്കാർ ചീഫ് വിപ്പ് ഡോ: എൻ ജയരാജ്, അഡ്വ:ജോബ് മൈക്കിൽ എംഎൽഎ, അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, അഡ്വ: പ്രമോദ് നാരായൺ എംഎൽഎ, കേരള കോൺഗ്രസ്(എം) സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജ്, അഡ്വ:അലക്സ് കോഴിമല, കേരള കോൺഗ്രസ്(എം) ജില്ലാ പ്രസിഡൻ്റ് പ്രൊഫ:ലോപ്പസ് മാത്യു, സാജൻ തൊടുക, ഷേയ്ക്ക് അബ്ദുള്ള മറ്റ് നേതാക്കൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.