ബംഗളൂരു : ഇന്ത്യയുടെ അണ്ടർ 19 താരം യാഷ് ധുള്ളിനായി ലേലം വിളി അവേശകരമായിരുന്നു.
പഞ്ചാബും ഡൽഹിയും രംഗത്ത് എത്തിയെങ്കിലും
50 ലക്ഷം രൂപയ്ക്ക് യാഷ് ധുള്ളിനെ ഡൽഹി ക്യാപിറ്റൽസ് വാങ്ങി.
20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള എന്‍ തിലക് വര്‍മയെ 1.7 കോടിക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി.40 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള മഹിപാല്‍ ലോമ്രോറിനെ 95 ലക്ഷത്തിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വാങ്ങി.
20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള അനുകുല്‍ റോയിയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വാങ്ങി. ദര്‍ശന്‍ നാല്‍കണ്ടെ ഗുജറാത്ത് ടൈറ്റന്‍സിലേക്ക്. 50 ലക്ഷം രൂപയ്ക്ക് സഞ്ജയ് യാദവ് മുംബൈ ഇന്ത്യന്‍സിലേക്ക്. 20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള യാഷ് ദയാല്‍ 3.2 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സില്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ഫിൻ അലൻ 80 ലക്ഷം രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ.ഡെവൺ കോൺവേ ചെന്നൈ സൂപ്പർ കിങ്സിൽ. 1 കോടി രൂപ അടിസ്ഥാന വിലയ്ക്ക് ചെന്നൈ താരത്തെ വാങ്ങി. അലക്സ് ഹേൽസിനെ വാങ്ങാൻ ആളില്ല. എവിൻ ലൂയിസും വിൽക്കപ്പെടാത്തവരുടെ പട്ടികയിൽ. കരുൺ നായരെയും ആരും വാങ്ങിയില്ല.
റോവ്മാൻ പവൽ ഡൽഹി ക്യാപിറ്റൽസിൽ. 2.8 കോടിക്കാണ് താരത്തെ ഡൽഹി ഫ്രാഞ്ചൈസി കരസ്ഥമാക്കിയത്. ജോഫ്ര ആർച്ച മുംബൈ ഇന്ത്യൻസിൽ. 2 കോടി രൂപ അടിസ്ഥാന വില കുറിച്ചെത്തിയ ആർച്ചറെ 8 കോടിക്കാണ് മുംബൈ സ്വന്തം ക്യാംപിൽ കൊണ്ടുവന്നത്. റിഷി ധവാൻ പഞ്ചാബ് കിങ്സിൽ. 55 ലക്ഷം രൂപയ്ക്കാണ് താരത്തെ പഞ്ചാബ് വാങ്ങിയത്.
50 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് ഡ്വെയ്ൻ പ്രിട്ടോറിയസ് ചെന്നൈയിൽ. 1 കോടി രൂപ അടിസ്ഥാന വിലയ്ക്ക് ഷെർഫേൻ റൂതർഫോർഡ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ. 1 കോടി രൂപ അടിസ്ഥാന വിലയ്ക്ക് ലേലപ്പട്ടികയിൽ വന്ന ഡാനിയേൽ സാംസിനെ 2.6 കോടിക്ക് മുംബൈ ഇന്ത്യൻസ് പിടിച്ചെടുത്തു. മിച്ചൽ സാൻട്നർ 1.9 കോടിക്ക് ചെന്നൈ സൂപ്പർ കിങ്സിൽ.റൊമാരിയോ ഷെഫർഡ് 7.75 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദിൽ. 75 ലക്ഷം രൂപയാണ് താരത്തിന്റെ അടിസ്ഥാന വില.
75 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് വിദേശ പേസറായ ജേസൺ ബെറൻഡോർഫ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ. 75 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് ഒബെദ് മഖോയെ രാജസ്ഥാൻ റോയൽസ് വാങ്ങി. ടിമാൽ മിൽസ് 1.5 കോടിക്ക് മുംബൈ ഇന്ത്യൻസിൽ. ആദം മിൽനെ ചെന്നൈ സൂപ്പർ കിങ്സിലേക്ക്. 1.5 കോടി രൂപ അടിസ്ഥാന വിലയുള്ള താരത്തെ 1.9 കോടിക്കാണ് ചെന്നൈ വാങ്ങിയത്.
മലയാളി താരം സന്ദീപ് വാര്യരെ ലേലത്തില്‍ ആരും വാങ്ങിയില്ല. ശുഭ്രാൻഷു സേനാപതി ചെന്നൈ സൂപ്പർ കിങ്സിൽ. 40 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ടിം ഡേവിഡിനെ 8.25 കോടിക്ക് മുംബൈ ഇന്ത്യൻസ് കരസ്ഥമാക്കി. 20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള വൈഭവ് അറോറയെ 2 കോടിക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി. മാർട്ടിൻ ഗുപ്റ്റിലിനെ വാങ്ങാൻ ആളില്ല. റോസ്റ്റൺ ചേസിനെയും ആരും വാങ്ങിയില്ല.
ഷോൺ അബോട്ട് 2.4 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദിൽ. അൽസാരി ജോസഫ് ടൈറ്റൻസിൽ. 2.4 കോടി രൂപയ്ക്കാണ് താരത്തെ അഹമ്മദാബാദ് ഫ്രാഞ്ചൈസി വാങ്ങിയത്. 1 കോടി രൂപയ്ക്ക് റൈലി മെറിഡിത്ത് മുംബൈ ഇന്ത്യൻസിൽ. 20 ലക്ഷം രൂപയ്ക്ക് ആയുഷ് ബദോണിയെ ലഖ്നൌ സൂപ്പർ ജയന്റ്സ് വാങ്ങി. ചാമിക കരുണരത്നെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ. 20 ലക്ഷം രൂപയ്ക്ക് പ്രദീപ് സാങ്വാൻ ഗുജറാത്ത് ടൈറ്റൻസിൽ.