സ്പോർട്സ് ഡെസ്ക്ക് : വമ്പൻമാർ കൊമ്പുകുത്തി ,പിള്ളേർ കളം പിടിച്ചു ,ഇനിയും സൂപ്പറാകാത്ത കിങ്‌സും , വീര്യം നഷ്ടപ്പെട്ട മുംബൈയും ,അടിച്ചു നേടി റോയൽസ് , അതിവേഗ ക്രിക്കറ്റിൽ അരങ്ങുണർത്തുന്നത് പുതിയ കാലത്തിന്റെ നവ പ്രതീക്ഷകൾ ,ഉത്സവമേളങ്ങളുടെ ഈ ഐപിഎൽ പൂരത്തിൽ ആര് തിടമ്പേറ്റും.
വാട്സ് ആപ്പിൽ വരുന്ന നോട്ടിഫിക്കേഷനുകൾക്ക് ഒപ്പം വന്ന നിരവധി വാർത്തകളിൽ ഒരു വാർത്തയുടെ തലവാചകം ഒന്ന് മാത്രമായിരുന്നു മുകളിൽ സൂചിപ്പിച്ചത്. സംഗതി ജാഗ്രത ന്യൂസ് ലൈവിൽ വന്നതാണ്. സമയക്കുറവ് മൂലം വാർത്തകളുടെ ഉള്ളടക്കം സ്കിപ്പ് ചെയ്ത് പോകാറുള്ളത് പോലെ ഈ വാർത്തയെ തള്ളിക്കളയാൻ കഴിഞ്ഞില്ല. സംഗതി മറ്റൊന്നുമല്ല. തലയുടെ കട്ട ഫാനായ ഞാൻ ചെന്നൈയുടെ പതനത്തെ അത്ര കണ്ട് ഇഷ്ടപ്പെട്ടിരുന്നില്ല എന്ന് പറയുന്നത് ആവും ശരി. വമ്പൻമാർ കൊമ്പു കുത്തിയോ ? പിള്ളേർക്ക് അങ്ങനെ കളം പിടിക്കുവാൻ കഴിയുമോ ? ഈ ഐപിഎൽ പുത്തൻ താര നിരയുടെ ഉദയമാണോ ? വീണ്ടും വീണ്ടും ആവർത്തിച്ച് മനസ്സിലേക്ക് കടന്നു വന്ന ചോദ്യം. പക്ഷേ ഉത്തരവും എന്റെ കണ്ടെത്തലും മുകളിൽ സൂചിപ്പിച്ച തലവാചകത്തെ അംഗീകരിക്കുവാൻ കഴിയുന്നതായിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഐപിഎല്ലിന്റെ തുടക്ക ഘട്ടത്തിലെ ചില മത്സരങ്ങളിൽ പരാജയം വഴങ്ങിയ പ്രമുഖ ടീമുകൾ . ശരിയാണ് തുടക്കത്തിൽ അവർ പരാജയം സമ്മതിച്ചവരാണ് പക്ഷേ അതുകൊണ്ട് മാത്രം എങ്ങനെ വമ്പൻ മാർ കൊമ്പുകുത്തി എന്ന് വിധിയെഴുതാനാവും? മുൻപും മികച്ച പ്രകടനങ്ങളോടെ തിരികെ വന്നവരല്ലേ അവർ. പിന്നെ എന്തിനാണ് ഈ ഓൺലൈൻ ചാനൽ മാത്രം ഇങ്ങനെ വിധി പറയുന്നത്. പ്രതികരണം അറിയിച്ച് പല സന്ദശങ്ങൾ ജാഗ്രതയ്ക്ക് കൈമാറിയപ്പോഴും മികച്ച പ്രതികരണം തന്നെയാണ് അവർ തന്നത് അതിൽ “ടൂർണമെന്റ് അവസാനിച്ചില്ലല്ലോ മത്സരങ്ങൾ പുരോഗമിക്കട്ടെ ” എന്ന ലളിതമായ മറുപടിയായിരുന്നു എന്നെ വീണ്ടും അതിശയിപ്പിച്ചത്. അതിൽ ദേഷ്യവും ഉടലെടുത്തു എന്ന് പറയുന്നതാവും ശരി.
പക്ഷേ ഇന്ന് ഈ പ്രതികരണ കുറിപ്പ് നിങ്ങൾക്ക് അയക്കുമ്പോൾ എന്തെന്നില്ലാത്ത കുറ്റബോധവും തോൽവി വഴങ്ങിയ കുരുന്ന് മനസിന്റെ ശാഠ്യവും മനസ്സിൽ അലതല്ലുന്നുണ്ട്. എന്നാൽ അതിലേറെ അഭിമാനവും നിങ്ങൾ പറഞ്ഞ നിങ്ങളുടെ കണ്ടെത്തലുകൾ അക്ഷരം പ്രതി ശരിയായിരിക്കുന്നു. ഒരു പക്ഷേ ആ തലവാചകം ഒന്ന് മാത്രമാണ് അന്ന് എന്നെ ആ ആർട്ടിക്കിൾ വായിക്കുവാൻ പ്രേരിപ്പിച്ചത്. എന്ത് തന്നെയായാലും ജാഗ്രത ജാഗ്രതയോടെ തന്നെ പറയുകയും പിന്നീട് ജാഗ്രത ഒട്ടും കൈവിടാതെ ആത്മവിശ്വാസത്തോടെ പ്രതികരിച്ചതും ഇന്ന് റിയാലിറ്റിയായുകയാണ്. ഒപ്പം എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും . എന്തൊക്കെയോ എഴുതി പിടിപ്പിച്ച് വായനക്കാരിലേയ്ക്ക് എത്തിക്കുന്ന ഓൺലൈൻ മാധ്യമ ധർമ്മത്തേക്കാൾ വായനക്കാരെ വലിച്ചടുപ്പിക്കുന്ന , അവരെ അറ്റാച്ച് ചെയ്യുന്ന ഇത്തരം എഴുത്ത് രീതികൾക്കായി ഇനിയും കാത്തിരിക്കുന്നു.
ജാഗ്രത ന്യൂസ് ലൈവിന്റെ എല്ലാ മാധ്യമ സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ…….