തൃശ്ശൂർ: മണവാളൻ എന്നറിയപ്പെടുന്ന യൂട്യൂബർ മുഹമ്മദ് ഷെഹീൻ ഷായുടെ മുടി വെട്ടിയത് അച്ചടക്കത്തിന്റെ ഭാഗമായിട്ടെന്ന് വിയ്യൂർ ജില്ല ജയില്‍ സൂപ്രണ്ടിന്റെ റിപ്പോർട്ട്. സെല്ലില്‍ മറ്റ് തടവുകാർക്ക് പ്രയാസമുണ്ടാക്കിയെന്നും റിപ്പോർച്ചില്‍ പറയുന്നു. മുടി മുറിക്കല്‍ വിവാദത്തിന് പിന്നാലെയാണ് ജയില്‍ ആസ്ഥാനത്ത് നിന്ന് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടത്. യൂട്യൂബറുടെ മുടി മുറിച്ചത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു.
മുടി മുറിച്ചത് ജയിലില്‍ അച്ചടക്കം കാക്കാനെന്നാണ് റിപ്പോർട്ടില്‍ ഒന്നാമതായി പറഞ്ഞിരിക്കുന്നത്. സെല്ലില്‍ പന്ത്രണ്ട് പേരുണ്ടായിരുന്നു. ഇയാളുടെ മുടി നീട്ടി വളർത്തിയതിലെ സെല്ലിലുള്ള മറ്റ് തടവുകാർ പരാതിയായി പറയുകയും ചെയ്തിരുന്നു. ഒരാളെ മാത്രം മുടി വളർത്തി സെല്ലില്‍ കൊണ്ടുവരുന്നത് ബുദ്ധിമുട്ടാണെന്നായിരുന്നു ഇവരുടെ പരാതി. മാത്രമല്ല, ജയിലിലേക്ക് കടക്കുന്നതിന് മുമ്ബ് യൂട്യൂബർ മണവാളൻ റീല്‍സെടുക്കുകയും അത് ആഘോഷമാക്കുകയും ചെയ്തിരുന്നു. ഡ്രഗ് അഡിക്ഷന്റെ പ്രശ്നങ്ങള്‍ മണവാളൻ പ്രകടിപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മണവാളനെ തൃശ്ശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് തടവുകാർക്കൊപ്പം ഇരുത്തിയാണ് ഇയാളുടെ മുടിയും മുറിച്ചത്. മുടി മുറിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ യാതൊരു ബുദ്ധിമുട്ടും പറയാതെ അനുസരിച്ചുവെന്നും ജയില്‍ സൂപ്രണ്ടിന്റെ റിപ്പോർട്ടില്‍ പറയുന്നുണ്ട്.