കൊച്ചി : ഏകീകൃത കുര്‍ബാന വിഷയത്തില്‍ സിറോ മലബാര്‍ സഭയില്‍ സമവായം. ഞായറാഴ്ചകളിലും കടം കൊണ്ട ദിവസങ്ങളിലും ഒരു കുർബാന സിനഡ് കുർബാന നടത്താനാണ് തീരുമാനം. ഒരു ഇടവകയില്‍ ഒരു പള്ളിയില്‍ മാത്രമാകും സിനഡ് കുർബാന നടത്തുക. ഉപാധികളോടെയാവും സിനഡ് കുർബാന അർപ്പണമെന്നും അല്‍മായ മുന്നേറ്റം പ്രതിനിധികള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.
ഇന്നലെ പുറത്തുവന്ന വീഡിയോ മുമ്പ് ചിത്രീകരിച്ചതാണെന്നും അത് ഇന്നലെ പുറത്തു വന്നുവെന്ന് മാത്രമേയുള്ളൂവെന്നും മേജര്‍ ആർച്ച് ബിഷപ് വിശദീകരിച്ചതായി അവര്‍ വ്യക്തമാക്കി. ജനാഭിമുഖ കുർബാന സിനഡ് കുർബാനയ്ക്കൊപ്പം നടത്താമെന്ന് ആർച്ച് ബിഷപ് അറിയിച്ചു. കോഴ്സ് പൂർത്തിയാക്കിയ 8 ഡീക്കൻമാർക്ക് ഉടൻ പട്ടം നല്‍കാം എന്ന് അറിയിച്ചുവെന്നും അവര്‍ പറഞ്ഞു.