‘സീറോമലബാർ സഭാംഗം കേന്ദ്രമന്ത്രിയായത് ബിജെപിക്ക് കേരളത്തിൽ ഗുണം ചെയ്യും’: ഫരീദാബാദ് ആർച്ച് ബിശപ്പ്

ദില്ലി: തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തില്‍ ക്രൈസ്തവ വോട്ടുകളും കാരണമായെന്ന് ആർച്ച്‌ ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു. സിറോ മലബാർ സഭയിലെ ഒരംഗം കേന്ദ്രമന്ത്രിസഭയില്‍ ഉള്ളത് ബിജെപിക്ക് കേരളത്തിലെ സ്വാധീനം വർദ്ധിപ്പിക്കും. ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ വിജയം പ്രതിഫലിക്കും. മണിപ്പൂരില്‍ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായി. വ്യാപക അക്രമം നടന്നിട്ടും വിശദമായ അന്വേഷണം നടന്നിട്ടില്ല. മണിപ്പൂരില്‍ ഗോത്രവർഗ്ഗങ്ങള്‍ തമ്മിലാണ് പ്രശ്നം തുടങ്ങിയതെങ്കിലും പിന്നീട് മറ്റ് തലങ്ങളിലേക്കും വ്യാപിച്ചു. മാർപാപ്പ – മോദി കൂടിക്കാഴ്ച പ്രോത്സാഹനജനകമാണെന്നും അദ്ദേഹം പറഞ്ഞു. മാർപാപ്പയുടെ ഇന്ത്യ സന്ദർശനത്തിനായി കാത്തിരിക്കുന്നുവെന്നും ഫരീദാബാദ് രൂപതാധ്യക്ഷൻ വ്യക്തമാക്കി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.