മുംബൈ: സിംബാബ്വെയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഇടംനേടി.കെ.എല്‍. രാഹുലിനു പകരക്കാരനായാണു സഞ്ജു ടീമിലെത്തിയത്. വിരാട് കോഹ്ലി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ ടീമിലില്ല. ശിഖര്‍ ധവാനാണു നായകന്.
സഞ്ജുവിനു പുറമേ വിക്കറ്റ് കീപ്പറായി ഇഷാന് കിഷനും ടീമിലുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ കളിച്ചുകൊണ്ടിരിക്കുന്ന ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍ തുടങ്ങിയവരെ ഒഴിവാക്കി. പേസ് ബൗളര്‍ ദീപക് ചഹാറും സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറും ഇടവേളയ്ക്കുശേഷം തിരിച്ചെത്തി. മൂന്നുമത്സരങ്ങളടങ്ങിയ പരമ്പര ഓഗസ്റ്റ് 18നു തുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടീം: ശിഖര്‍ ധവാന് (നായകന്), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന് കിഷന്, സഞ്ജു സാംസണ്, വാഷിംഗ്ടണ്‍ സുന്ദര്‍, ശാര്‍ദുള്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്സര്‍ പട്ടേല്‍, ആവേശ് ഖാന്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍.