അടൂർ : ഓണവും കുടുംബശ്രീ മിഷൻ ഓണം വിപണനമേളയും ആരംഭിച്ചു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. അടൂർ നഗരസഭ ചെയർപേഴ്സൺ കെ. മഹേഷ് കുമാർ അധ്യക്ഷനായി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം പി മണിയമ്മ, ജില്ലാ പഞ്ചായത്ത് അംഗം സി കൃഷ്ണകുമാർ, നഗരസഭ അംഗങ്ങളായ ഡി സജി, വത്സല പ്രസന്നൻ, രാജി പ്രസാദ്, കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എസ് ആദില, സിനി ആർട്ടിസ്റ്റ് ഡിനി ഡാനിയൽ എന്നിവർ പങ്കെടുത്തു. മേളയുടെ ഭാഗമായി 15 സംരംഭക യൂണിറ്റും കൊടുമൺ റൈസ്, കുത്താമ്പള്ളി കൈത്തറി യൂണിറ്റ്, ഫുഡ് കോർട്ടും സജ്ജീകരിച്ചിട്ടുണ്ട്.
ഓണാഘോഷത്തിൻ്റെ ഭാഗമായി യോഗാനന്തരം കോവിൽ മല രാജാവ് ശ്രീ രാമൻ രാജമന്നൻ്റെ നേതൃത്വത്തിൽ ഇടുക്കി കോവിൽ വനജ്യോതി കൂത്ത് സംഘം അവതരിപ്പിച്ച കൂത്ത് പാട്ട് അരങ്ങേറി. സെപ്റ്റംബർ ഒന്നിന് (നാളെ) വൈകിട്ട് മൂന്നിന് കുടുംബശ്രീ കലാമേളയും ആറിന് താജ് പത്തനംതിട്ട അവതരിപ്പിക്കുന്ന വാക്ക് ചിരിമേളവും നടക്കും. സെപ്റ്റംബർ നാലിന് ആഘോഷവും വിപണമേളയും സമാപിക്കും.