കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ യൂത്ത് മൂവ്‌മെൻറ് സെക്രട്ടറിയും, നാഗമ്പടം ശ്രീനാരായണ ധർമ്മ പഠന കേന്ദ്രം കൗൺസിലറും മുൻ യൂണിയൻ കൗൺസിലറും ചെങ്ങളം വടക്ക് 267-ാം നമ്പർ ശാഖാംഗവുമായ മറുതാപറമ്പിൽ സുകുമാരൻ മകൻ സുമോദ് എം.എസ് (45) നിര്യാതനായി.
കോട്ടയം യൂണിയന്റെയും, പോഷക സംഘടനകളുടെയും, ശാഖായോഗങ്ങളുടെയും അന്തിമോപചാരം അർപ്പിക്കുന്നതിനായി ആഗസ്റ്റ് 12 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് യൂണിയന്റെ നേതൃത്വത്തിൽ തെള്ളകം കാരിത്താസ് ഹോസ്പിറ്റലിൽ നിന്നും ഭൗതിക ശരീരം ഏറ്റുവാങ്ങി വിലാപയാത്രയായി കോട്ടയം യൂണിയൻ ഓഫീസ് അങ്കണത്തിൽ എത്തിചേർന്ന് 4.30 വരെ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര കടന്നുപോകുന്ന വഴികളിലെ വിവിധ ശാഖകളുടെയും പോഷക സംഘടനകളുടെയും അന്തിമോപചാരം ഏറ്റുവാങ്ങി 5.30 ന് ചെങ്ങളം വടക്ക് 267-ാം നമ്പർ ശാഖയിൽ എത്തിച്ചേർന്ന് പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഭൗതിക ശരീരം സ്വവസതിയിൽ എത്തിച്ചേരും.
സംസ്‌കാര ചടങ്ങുകൾ ആഗസ്റ്റ് 13 ബുധനാഴ്ച രാവിലെ 10 ന് ശാഖാ ശ്മശാനത്തിൽ.
അന്തരിച്ച എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ യൂത്ത് മൂവ്‌മെൻറ് സെക്രട്ടറി എംഎസ് സുമോദിന്റെ സംസ്‌കാരം ആഗസ്റ്റ് 13 ബുധനാഴ്ച; ഭൗതിക ദേഹം നാളെ ആഗസ്റ്റ് 12 ചൊവ്വാഴ്ച എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ ഓഫിസിൽ പൊതുദർശനത്തിന് വയ്ക്കും

Advertisements