പഹൽഗാം ഭീകരാക്രമണം : ആദരം ആർപ്പിച്ചു കോൺഗ്രസ് നെടുമ്പ്രം മണ്ഡലം കമ്മിറ്റി

തിരുവല്ല : പഹൽഗാം ഭീകരമാകമ്രണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരം ആർപ്പിച്ചു കോൺഗ്രസ് നെടുമ്പ്രം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഴുകുതിരി തെളിച്ചു. തുടർന്ന് തീവ്രവാദ പ്രതിജ്ഞ എടുത്തു. മണ്ഡലം പ്രസിഡന്റ് ബിനു കുര്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഈപ്പൻ കുര്യൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ, അനിൽ സി ഉഷസ് , കെ ജെ മാത്യു, എ പ്രദീപ് കുമാർ, ഗ്രേസി അലക്സാണ്ടർ, ഷാജി കല്ലുങ്കൽ, അപ്പുകുട്ടൻ, സ്കറിയ, ശശികുമാർ , ബിജു പത്തിൽ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles