വര്‍ക്കലയില്‍ വീട്ടില്‍ സൂക്ഷിച്ച ഒന്നേകാല്‍ കിലോ കഞ്ചാവ് പിടികൂടി, പ്രതി ഓടിരക്ഷപ്പെട്ടു; ഒറീസയില്‍ നിന്നും എത്തിച്ച കഞ്ചാവ് വാളയാറില്‍ പിടികൂടി

കൊല്ലം: വര്‍ക്കലയില്‍ എക്സൈസ് പരിശോധനയില്‍ ഒരു വീട്ടില്‍ നിന്നും ഒന്നേകാല്‍ കിലോ കഞ്ചാവ് പിടികൂടി. ചാവടിമുക്കിലെ വീട്ടില്‍ സൂക്ഷിച്ച ഒന്നേകാല്‍ കിലോ കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്. പ്രതി ജിബിന്‍ ഓടി രക്ഷപെട്ടു. സ്ഥലത്തെ കഞ്ചാവ് മാഫിയക്കെതിരെ പരാതിപ്പെട്ട പ്രദേശവാസിയായ അനു എന്ന യുവാവിനെ കഴിഞ്ഞ ദിവസം സംഘം ആക്രമിച്ചിരുന്നു. ഇതേ തുര്‍ന്ന് സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് വീട്ടില്‍ സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്.

Advertisements

അതേസമയം, വാളയാര്‍ ചെക്ക് പോസ്റ്റില്‍ എക്‌സൈസ് പരിശോധനയില്‍ 83 പായ്ക്കറ്റ് കഞ്ചാവ് പിടികൂടി. ഒറീസയില്‍ നിന്നുമെത്തിയ ബസില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് മലയാളികളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തിയതിന് ബസ് ഡ്രൈവര്‍മാരായ കൊടുങ്ങല്ലൂര്‍ സ്വദേശി പ്രതീഷ്, ആലുവ സ്വദേശി ബിനീഷ് എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഒറീസയില്‍ നിന്നും ഇതര സംസ്ഥാന തൊഴിലാളികളുമായി വരികയായിരുന്ന ബസില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്. 83 പാക്കറ്റുകളിലായി വിവിധയിടങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പായ്ക്കറ്റുകള്‍. പ്രതികളെ എക്‌സൈസ് സംഘം ചോദ്യം ചെയ്തു വരികയാണ്.

Hot Topics

Related Articles