ചെന്നൈ: അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 102 വയസ്സുകാരന് 15 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ മഹിളാ കോടതിയാണ് സെന്നീര്‍ക്കുപ്പം സ്വദേശിയായ കെ. പരശുരാമനെയാണ് കോടതി ശിക്ഷിച്ചത്. തടവുശിക്ഷയ്ക്കു പുറമെ പിഴയും ഒടുക്കണം. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും പ്രധാന അധ്യാപകനായി വിരമിച്ചയാളാണ് പ്രതി കെ പരശുരാമന്‍.
2018 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളില്‍ പ്രധാനാധ്യാപകനായി വിരമിച്ച പരശുരാമന്‍ സ്വന്തം വീടിനടുത്ത് അഞ്ചുവീടുകള്‍ നിര്‍മിച്ച് വാടകയ്ക്ക് നല്‍കിയിരുന്നു. അതിലൊന്നിലെ താമസിക്കാരായിരുന്ന ദമ്പതികളുടെ മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. സംഭവം നടക്കുമ്പോള്‍ പ്രതിക്ക് 99 വയസായിരുന്നു. മൂന്ന് വര്‍ഷമായി നടന്ന വിചാരണയ്ക്ക് ഒടുവിലാണ് കോടതി പ്രതിയെ ശിക്ഷിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്തുവയസ്സുള്ള പെണ്‍കുട്ടിക്ക് വയറുവേദന വന്നപ്പോള്‍ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയത്. വിവരമറിഞ്ഞ് കുട്ടിയുടെ അച്ഛന്‍ പരശുരാമനുമായി വഴക്കിടുകയും തുടര്‍ന്ന് വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി കേസന്വേഷിച്ച ഇന്‍സ്‌പെക്ടര്‍ ലത അറിയിച്ചു. പിന്നാലെ പോക്‌സോ കുറ്റം ചുമത്തി പൊലീസ് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.