ന്യൂഡൽഹി: സാമൂഹികമാധ്യമമായ എക്സിൽ ഏറ്റവും കൂടുതൽപേർ പിന്തുടരുന്ന ലോകനേതാവായി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ എക്സ് ഫോളോവർമാരുടെ എണ്ണം 10 കോടി (100 മില്യൺ) കവിഞ്ഞതായി നരേന്ദ്രമോദിതന്നെയാണ് എക്സിലൂടെ അറിയിച്ചത്. 2009-ൽ അക്കൗണ്ട് ആരംഭിച്ചതുമുതൽ എക്സിൽ (അന്ന് ട്വിറ്റർ) സജീവമാണ് മോദി.
അതേസമയം, ആഗോള രാഷ്ട്രീയനേതാക്കളെ പരിഗണിക്കുമ്ബോൾ ഏറ്റവുംകൂടുതൽ എക്സ് ഫോളോവേഴ്സുള്ള രണ്ടാമത്തെ നേതാവാണ് നരേന്ദ്രമോദി. ബറാക്ക് ഒബാമയാണ് മോദിക്ക് മുന്നിലുള്ള രാഷ്ട്രീയനേതാവ്. 13.17 കോടി പേരാണ് ഒബാമയെ എക്സിൽ പിന്തുടരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ വർഷങ്ങളിലാണ് മോദിയുടെ എക്സ് ഫോളോവർമാരുടെ എണ്ണം വലിയതോതിൽ വർധിച്ചത്. മൂന്ന് വർഷത്തിനിടെ 30 ലക്ഷം പേരാണ് എക്സിൽ പുതുതായി മോദിയെ ഫോളോ ചെയ്തത്. വിരാട് കോലി (6.41 കോടി), നെയ്മർ ജൂനിയർ (6.36 കോടി), ടെയ്ലർ സ്വിഫ്റ്റ് (9.53 കോടി), ലേഡി ഗാഗ (8.31 കോടി), കിം കർദാഷിയാൻ (7.52 കോടി) എന്നിവരേക്കാൾ ഫോളോവർമാർ എക്സിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുണ്ട്.
ഇന്ത്യയിലെ രാഷ്ട്രീയ എതിരാളികളെല്ലാവരും എക്സ് ഫോളോവർമാരുടെ എണ്ണത്തിന്റെ കാര്യത്തിൽ മോദിയേക്കാൾ ബഹുദൂരം പിന്നിലാണ്. രാഹുൽ ഗാന്ധിയെ 2.64 കോടി പേരും അരവിന്ദ് കെജ്രിവാളിനെ 2.75 കോടി പേരുമാണ് എക്സിൽ പിന്തുടരുന്നത്. അഖിലേഷ് യാദവ് (1.99 കോടി), മമത ബാനർജി (74 ലക്ഷം), ലാലു പ്രസാദ് യാദവ് (63 ലക്ഷം), തേജസ്വി യാദവ് (52 ലക്ഷം), ശരദ് പവാർ (29 ലക്ഷം) എന്നിവരും മോദിയേക്കാൾ ബഹുദൂരം പിന്നിലാണ്.
യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലും മോദിക്ക് വലിയ ഫോളോവർമാരാണ് ഉള്ളത്. മോദിയുടെ യൂട്യൂബ് ചാനലിന് 2.5 കോടി സബ്ക്സ്ക്രൈബർമാർ ഉള്ളപ്പോൾ, ഇൻസ്റ്റഗ്രാമിൽ അദ്ദേഹത്തെ 9.1 കോടി പേരാണ് ഫോളോ ചെയ്യുന്നത്.