പാലക്കാട്: മര്‍ദ്ദനം ഭയന്ന് മേലാര്‍കോട് ആണ്‍കുട്ടി കാട്ടില്‍ ഒളിച്ചു. മേലാര്കോടാണ് സംഭവം. എറെ നേരത്തെ തിരച്ചിലിനൊടുവില്‍ കാപ്പുകാട് വനത്തില്‍ നിന്ന് കുട്ടിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. അമ്മയ്ക്കൊപ്പം ജോലിക്ക് പോകുന്ന ആളാണ് മര്‍ദ്ദിച്ചതെന്ന് കുട്ടി പൊലീസിന് മൊഴി നല്കി.
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. അമ്മയ്ക്കൊപ്പം ജോലി ചെയ്യുന്ന ആളുടെ മര്‍ദ്ദനം ഭയന്നാണ് എട്ടു വയസുള്ള സഹോദരിക്കൊപ്പം പതിനൊന്നു വയസുകാരന് വീടുവിട്ടിറങ്ങിയത്. അഞ്ച് മണിയോടെയാണ് കുട്ടി കാപ്പുകാട് കാട്ടില്‍ കയറിയത്. എന്നാല്‍ സഹോദരിയെ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കുട്ടിയുടെ മൊഴിയെ തുടര്‍ന്ന് പ്രതീഷ് എന്നയാള്‍ക്കെതിരെയാണ് അന്വേഷണം നടത്തുന്നത്.