മോദി സര്‍ക്കാരിന്‍റെ 12 ബജറ്റുകൾ; പ്രധാന പ്രഖ്യാപനങ്ങളെല്ലാം ഒറ്റനോട്ടത്തിൽ

മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്ന പ്രഖ്യാപനങ്ങളാണോ, സാമ്ബത്തിക അച്ചടക്കം ഉറപ്പാക്കുന്ന നിര്‍ദേശങ്ങളാണോ ബജറ്റിലിടം പിടിക്കുക എന്നത് ഇത്തവണ നിര്‍ണായകമാണ്. കൂട്ടുകക്ഷി സർക്കാരാണ് നിലവിലുള്ളത് എന്നത് ധനമന്ത്രിക്ക് മേലുള്ള മറ്റൊരു ഭീഷണിയാണ്. 2014 മുതല്‍ 2024 ഫെബ്രുവരി 1 വരെ മോദി സർക്കാർ 12 ബജറ്റുകളാണ് അവതരിപ്പിച്ചത്. 10 സമ്ബൂർണ ബജറ്റുകളും 2 ഇടക്കാല ബജറ്റുകളും ഇതിലുള്‍പ്പെടുന്നു. ജൂലൈ 23ന് മോദി സർക്കാരിന്റെ പതിമൂന്നാം ബജറ്റ് ധനമന്ത്രി അവതരിപ്പിക്കും. കഴിഞ്ഞ12 തവണകളായി മോദി സർക്കാർ അവതരിപ്പിച്ച ബജറ്റുകളില്‍ നിന്നുള്ള പ്രധാന പ്രഖ്യാപനങ്ങള്‍ ഇവയാണ്

Advertisements

ബജറ്റ് 2014 – ധനമന്ത്രി: അരുണ്‍ ജെയ്റ്റ്ലി

  • ലോക്‌സഭാ തിരഞ്ഞെടുപ്പ് കാരണം 2014 ഫെബ്രുവരിയില്‍ ഇടക്കാല ബജറ്റാണ് അവതരിപ്പിച്ചത്. ബിജെപി അധികാരത്തിലെത്തിയ ശേഷം ജൂലൈയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സമ്ബൂർണ ബജറ്റ് അവതരിപ്പിച്ചു.
  • നികുതി ഇളവ് പരിധി 2 ലക്ഷം രൂപയില്‍ നിന്ന് 2.5 ലക്ഷം രൂപയായും മുതിർന്ന പൗരന്മാർക്ക് 2.5 ലക്ഷം രൂപയില്‍ നിന്ന് 3 ലക്ഷം രൂപയായും വർദ്ധിപ്പിച്ചു.
  • വകുപ്പ് 80(സി) പ്രകാരമുള്ള നികുതിയിളവ് പരിധി 1.1 ലക്ഷം രൂപയില്‍ നിന്ന് 1.5 ലക്ഷം രൂപയായി ഉയർത്തി.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബജറ്റ് 2015 – ധനമന്ത്രി: അരുണ്‍ ജെയ്റ്റ്ലി

  • വെല്‍ത്ത് ടാക്സ് നിർത്തലാക്കി.
  • സുകന്യ സമൃദ്ധി യോജനയിലെ നിക്ഷേപങ്ങളുടെ പലിശ, നികുതി രഹിതമാക്കി.
  • എൻപിഎസിലെ നിക്ഷേപങ്ങള്‍ക്ക് 50,000 രൂപയുടെ നികുതി ഇളവ് ഏർപ്പെടുത്തി. വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങള്‍ക്കുള്ള നികുതി കിഴിവ് പരിധി 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയർത്തി.

ബജറ്റ് 2016 – ധനമന്ത്രി: അരുണ്‍ ജെയ്റ്റ്ലി

  • 5 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവർക്കുള്ള നികുതി ഇളവ് 2,000 രൂപയില്‍ നിന്ന് 5,000 രൂപയായി ഉയർത്തി. വീട്ടുവാടക അടയ്ക്കുന്നവർക്ക് സെക്ഷൻ 80GG പ്രകാരമുള്ള നികുതി ഇളവ് 24,000 രൂപയില്‍ നിന്ന് 60,000 രൂപയായി ഉയർത്തി.
  • ഒരു കോടി രൂപയില്‍ കൂടുതല്‍ വാർഷിക വരുമാനമുള്ള വ്യക്തികള്‍ക്ക് 15% സർചാർജ് ഏർപ്പെടുത്തി.

ബജറ്റ് 2017 – ധനമന്ത്രി: അരുണ്‍ ജെയ്റ്റ്‌ലി

  • പൊതു ബജറ്റും റെയില്‍വേ ബജറ്റും ഒരൊറ്റ ബജറ്റാക്കി മാറ്റി. നികുതിദായകർക്ക് 12,500 രൂപ നികുതി ഇളവ് നല്‍കി. 2.5 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന്റെ നികുതി നിരക്ക് 10% ല്‍ നിന്ന് 5% ആയി കുറച്ചു.

ബജറ്റ് 2018 – ധനമന്ത്രി: അരുണ്‍ ജെയ്റ്റ്‌ലി

  • ശമ്ബളമുള്ള നികുതിദായകർക്ക് 40,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ അവതരിപ്പിച്ചു.
  • മുതിർന്ന പൗരന്മാർക്കുള്ള പലിശ വരുമാനത്തിന്മേലുള്ള നികുതി ഇളവ് 10,000 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയർത്തി.
  • സെസ് 3% ല്‍ നിന്ന് 4% ആയി ഉയർത്തി.

ഇടക്കാല ബജറ്റ് 2019 – ധനമന്ത്രി: പിയൂഷ് ഗോയല്‍

  • തിരഞ്ഞെടുപ്പ് കാരണം ഇടക്കാല ബജറ്റ് ധനമന്ത്രി അവതരിപ്പിച്ചു . അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് 3000 രൂപ പ്രതിമാസ പെൻഷൻ പ്രഖ്യാപിച്ചു. ഇടത്തരക്കാരുടെ ആദായ നികുതി പരിധി ഇരട്ടിയാക്കി 5 ലക്ഷം രൂപയാക്കി.
  • എച്ച്‌ആർഎ 2.40 ലക്ഷം രൂപയായി ഉയർത്തി.

ബജറ്റ് 2019- ധനമന്ത്രി: നിർമല സീതാരാമൻ

  • നികുതി റിബേറ്റ് പരിധി 2,500 രൂപയില്‍ നിന്ന് 12,500 രൂപയായി ഉയർത്തി. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 40,000 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയർത്തി.
  • ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ 40,000 രൂപ വരെയുള്ള പലിശ, നികുതി രഹിതമാക്കി. സെക്ഷൻ 80EEA പ്രകാരം ഭവനവായ്പയുടെ പലിശയ്ക്ക് 1.5 ലക്ഷം രൂപ വരെ അധിക കിഴിവ് ഏർപ്പെടുത്തി.

ബജറ്റ് 2020 – ധനമന്ത്രി: നിർമല സീതാരാമൻ

  • ഒരു പുതിയ നികുതി വ്യവസ്ഥ അവതരിപ്പിച്ചു, നികുതിദായകർക്ക് പുതിയതും പഴയതുമായ നികുതി വ്യവസ്ഥകള്‍ക്കിടയില്‍ തിരഞ്ഞെടുക്കാനുള്ള അവസരവും പ്രഖ്യാപിച്ചു.
  • താങ്ങാനാവുന്ന വിലയ്ക്കുള്ള വീടുകള്‍ വാങ്ങുന്നതിന് സെക്ഷൻ 80EEA പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള അധിക കിഴിവ് ഒരു വർഷത്തേക്ക് കൂടി നീട്ടി.

ബജറ്റ് 2021- ധനമന്ത്രി: നിർമല സീതാരാമൻ

  • ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള വിഹിതം 40,000 കോടി രൂപയായി ഉയർത്തി.
  • ഇൻഷുറൻസ് മേഖലയിലെ എഫ്ഡിഐ പരിധി 49% ല്‍ നിന്ന് 74% ആയി ഉയർത്തി. അഞ്ച് പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചു.

ബജറ്റ് 2022 – ധനമന്ത്രി: നിർമല സീതാരാമൻ

  • പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 80 ലക്ഷം വീടുകളുടെ നിർമ്മാണം പ്രഖ്യാപിച്ചു.
  • യുവാക്കള്‍ക്ക് 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്തു.

ബജറ്റ് 2023 – ധനമന്ത്രി: നിർമല സീതാരാമൻ

  • രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്ബൂർണ ബജറ്റ്. പുതിയ നികുതി വ്യവസ്ഥയില്‍, 7 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് നികുതിയില്ല.

ഇടക്കാല ബജറ്റ് 2024 – ധനമന്ത്രി: നിർമല സീതാരാമൻ

  • തിരഞ്ഞെടുപ്പ് കാരണം, 2024 ഫെബ്രുവരി 1 ന് ഇടക്കാല ബജറ്റ് അവതരിപ്പിച്ചു.
  • ദരിദ്രർ, യുവാക്കള്‍, കർഷകർ, സ്ത്രീകള്‍ എന്നിവരുടെ ഉന്നമനത്തിന് സർക്കാർ മുൻഗണന നല്‍കി. യുവാക്കള്‍ക്ക് അൻപത് വർഷത്തെ പലിശ രഹിത വായ്പയുമായി ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് പ്രഖ്യാപിച്ചു. മൂലധനച്ചെലവ് ചെലവ് 11.1% വർധിപ്പിച്ച്‌ 11,11,111 കോടി രൂപയായി, ഇത് ജിഡിപിയുടെ 3.4% ആയിരിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.