സ്മാർട്ട്ഫോണ്‍ ഉപഭോക്താക്കള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുന്ന ആപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ഗൂഗിള്‍. നിലവില്‍, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും മാല്‍വെയറിന്റെ സാന്നിധ്യമുള്ള 12 ആപ്പുകളാണ് കമ്പനി നീക്കം ചെയ്തിരിക്കുന്നത്. നീക്കം ചെയ്ത ആപ്പുകള്‍ ഏതെങ്കിലും ഉപഭോക്താക്കളുടെ ഫോണില്‍ ഇൻസ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവ ഉടൻ തന്നെ അണ്‍ഇൻസ്റ്റാള്‍ ചെയ്യണമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ നിർദേശിച്ചിട്ടുണ്ട്. ഇവ ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്താല്‍ സ്മാർട്ട്ഫോണില്‍ വിജ്റസ്പൈ (VijraSpy) എന്ന മാല്‍വെയർ കൂടി കടന്നുകയറും. ഉപഭോക്താക്കളുടെ കോണ്‍ടാക്റ്റുകള്‍, മെസ്സേജുകള്‍, ഫയലുകള്‍, ഡിവൈസ് ലൊക്കേഷനുകള്‍ തുടങ്ങി സ്മാർട്ട്ഫോണിലെ ചെറിയ വിവരങ്ങള്‍ പോലും ഇവയ്ക്ക് എക്സ്ട്രാറ്റ് ചെയ്തെടുക്കാനും കഴിയുന്നതാണ്.
അധിക സേവനങ്ങള്‍ നല്‍കി, സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഇത്തരം മാല്‍വെയറുകള്‍ അടങ്ങിയ ആപ്പുകള്‍ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഇവ ഇൻസ്റ്റാള്‍ ചെയ്യുന്നവരുടെ എണ്ണവും താരതമ്യേന കൂടുതലാണ്. Rafaqat, Privee Talk, MeetMe, Let’s Chat, Quick Chat, Chit Chat, Hello Chat, YohooTalk, TikTalk, Nidus, GlowChat, Wave Chat എന്നീ ആപ്പുകളാണ് നീക്കം ചെയ്യപ്പെട്ടിട്ടുള്ളത്. ബ്ലീപിങ് കമ്പ്യൂട്ടറിന്റെ റിപ്പോർട്ട് അനുസരിച്ച് സൈബർ സുരക്ഷാ കമ്പനിയായ ഇഎസ്‌ഇടിയിലെ ഗവേഷകർ വജ്രസ്പൈ (VajraSpy) എന്ന റിമോട്ട് ആക്‌സസ് ട്രോജൻ (RAT)അടങ്ങിയ 12 മാല്‍വെയർ ആപ്പുകളെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ആറെണ്ണം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. പ്ലേ സ്റ്റോറില്‍ ഇല്ലാത്ത ആറെണ്ണം തേഡ് പാർട്ടി ആപ്പുകള്‍ വഴി ആക്സസ് ചെയ്യാൻ കഴിയുന്നതാണ്. 11 ആപ്പുകളാണ് മെസെജിങ് ആപ്പുകളായി പരസ്യം ചെയ്യപ്പെട്ടിട്ടുള്ളത്. ഒരെണ്ണം വാർത്താപോർട്ടലായാണ് ലഭിക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദശലക്ഷക്കണക്കിന് ആപ്പുകളാണ് ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ പ്ലേ സ്റ്റോറിലുള്ളത്. ഉപയോക്താക്കളുടെ വിവിധ ആവശ്യങ്ങള്‍ നടപ്പിലാക്കാനായി ഒരേ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നവയാണ് അവയിലെറെയും.
ഇത്തരം ആപ്പുകള്‍ കണ്ടെത്താനാണ് പ്ലേസ്റ്റോറില്‍ ഗൂഗിള്‍ പ്ലേ പ്രൊട്ടക്‌ട് എന്ന സുരക്ഷാ വലയമുള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ചില ആപ്ലിക്കേഷനുകള്‍ കർശനമായ സെക്യൂരിറ്റിസ് മറികടക്കുന്ന പതിവുമുണ്ട്. പലതും ഉപയോക്താക്കള്‍ക്ക് വിനാശകരമായ പ്രത്യാഘാതങ്ങളും സൃഷ്ടിക്കാറുണ്ട്.