ഇടുക്കി : പന്ത്രണ്ട് വയസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സിന്റെ ജനലില്‍ തൂങ്ങിയാണ് പന്ത്രണ്ടുകാരന്‍ ആത്മഹത്യ ചെയ്തത്. നെടുങ്കണ്ടം താലൂക്ക് ഓഫീസ് ജീവനക്കാരനായ എ.കെ ജോഷിയുടെ മകന്‍ അനന്തു (12)വിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അനന്തുവിന്റെ മാതാപിതാക്കള്‍ ഊമയും ബധിരരുമാണ്. ഇവര്‍ താമസിച്ച് വന്നിരുന്ന നെടുങ്കണ്ടം താലൂക്ക് ഓഫീസിന്റെ സ്റ്റാഫ് കോട്ടേഴ്സിന്റെ ജനലിലാണ് കുട്ടിയെ തുങ്ങി മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് സംഭവം. ഇവര്‍ കഴിഞ്ഞ ദിവസം പുറത്ത് പോയി തിരികെ എത്തിയപ്പോഴാണ് മകനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രി എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. നെടുങ്കണ്ടം സെന്റ് സെബാസ്റ്റിയന്‍സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യര്‍ത്ഥിയാണ് അനന്തു. മാതാവ് സുഭിത. ഇളയ സഹോദരി അനഘ. നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
(ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. പ്രതിസന്ധികള്‍ അത്തരം തോന്നല്‍ ഉണ്ടാക്കിയാല്‍ കൗണ്‍സലിംഗ് പിന്തുണക്കായി ഈ നമ്പറുകളില്‍ വിളിക്കാം 1056, 0471- 2552056)