തിരുവല്ല : ആഘോഷങ്ങൾ ആഹ്ലാദിക്കുവാൻ മാത്രമുള്ളതല്ല, സമൂഹത്തിൽ നന്മയുടെ സംസ്കാരം വളർത്തുവാൻ ഉപകരിക്കേണ്ടതാകണമെന്ന് വൈ.എം.സി.എ ദേശീയ ട്രഷറാർ റെജി ജോർജ്. വൈ. എം.സി.എ തിരുവല്ല സബ് – റീജൺ സംഘടിപ്പിച്ച ഈസ്റ്റർ സ്നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ ജോജി പി തോമസ് അദ്ധ്യക്ഷത വഹിച്ചു. മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പാ മുഖ്യപ്രഭാഷണം നടത്തി. റീജണൽ യൂത്ത് വർക്ക് കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ, മുൻ സബ് – റീജൺ ചെയർമാൻന്മാരായ വർഗീസ് ടി. മങ്ങാട്, അഡ്വ. ജോസഫ് നെല്ലാനിക്കൽ, കെ.സി മാത്യു, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമാൻ അഡ്വ. നിതിൻ വർക്കി ഏബ്രഹാം, വൈ.എം.സി.എ പ്രസിഡൻ്റ് ജേക്കബ് മാത്യു, പ്രോഗ്രാം കൺവീനർ സജി വിഴലയിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് ജോൺ, ഭാരവാഹികളായ കുര്യൻ ചെറിയാൻ, റോയി വർഗീസ്, എലിസബേത്ത് കെ. ജോർജ്, സജി മാമ്പ്രക്കുഴിയിൽ, റെജി പോൾ എന്നിവർ പ്രസംഗിച്ചു. സബ് – റീജൺ ഗായക സംഘം ഗാനാർച്ചനയ്ക്ക് നേതൃത്വം നൽകി.
വൈ എം സി എ തിരുവല്ല സബ് – റീജൺ : ഈസ്റ്റർ സ്നേഹ സംഗമം സംഘടിപ്പിച്ചു
