തിരുവനന്തപുരം: വീടിന് സമീപത്ത് കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്യപുരത്ത് 13 കാരന്‍ സൂരജ് ആണ് മരിച്ചത്. കഴിഞ്ഞിവസം വൈകിട്ട് വീടിനടുത്തുള്ള പറമ്ബില്‍ കളിക്കുന്നതിനിടെയാണ് സംഭവം. മാവില്‍ കെട്ടിയിട്ട കയറില്‍ കഴുത്ത് കുരുങ്ങുകയായിരുന്നു.
മാവിന്റെ മുകളില്‍ കയറി കളിക്കുന്ന സമയത്ത് സൂരജ് താഴേക്ക് വീഴുകയും കയര്‍ കഴുത്തില്‍ കുരുങ്ങുകയുമായിരുന്നു. സൂരജിനെ അപ്പോള്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. സൂരജ് അപകടത്തില്‍പ്പെട്ടതുകണ്ട് രക്ഷിക്കാനെത്തിയ മുത്തശിക്ക് കുഴിയിലേക്ക് വീണ് പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാണിക്യപുരം സെന്റ് തെരേസാസ് സ്‌കൂളിലെ വിദ്യാര്‍ത്ഥി ആണ് സൂരജ്