ഉഡുപ്പിയില്‍ നിരോധനാജ്ഞ; പ്രതിഷേധങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും കര്‍ശന വിലക്ക്; നടപടി ഹിജാബ് വിഷയത്തില്‍ അജ്ഞാതര്‍ ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍

ബംഗളൂരു: ഹിജാബ് വിഷയത്തില്‍ പേരിലുള്ള അക്രമങ്ങള്‍ ഒഴിവാക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തി ഉഡുപ്പി ജില്ലാ ഭരണകൂടം. മുന്‍കരുതലിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഹൈസ്‌കൂളുകളുടെ പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉഡുപ്പി ജില്ലാ ഭരണകൂടം ഉത്തരവും പുറപ്പെടുവിച്ചു.

Advertisements

ശനിയാഴ്ചവരെയാണ് ഹൈസ്‌കൂളുകളുടെ പരിസരങ്ങളില്‍ 144 പ്രഖ്യാപിച്ചിരിക്കുന്നത്. നിരോധനാജ്ഞ നാളെ രാവിലെ ആറ് മണി മുതല്‍ പ്രാബല്യത്തില്‍വരും. സ്‌കൂളില്‍ പരിസരങ്ങളില്‍ പോലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് സ്‌കൂള്‍ പരിസരങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന ഉഡുപ്പി എസ്പി ഡെപ്യൂട്ടി കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതോടെ സ്‌കൂളുകളുടെ 200 മീറ്റര്‍ പരിസരത്ത് കൂട്ടം ചേരുന്നതിന് വിലക്കുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കര്‍ണാടക സര്‍ക്കാരും അതീവ ജാഗ്രതയിലാണ്. സംസ്ഥാനത്തെ കോളേജുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ചവരെയാണ് കോളേജുകള്‍ അടച്ചിടുക. കോളേജുകള്‍ക്ക് പുറമെ 11, 12 ക്ലാസുകളും ബുധനാഴ്ച വരെ ഉണ്ടാകില്ല.

Hot Topics

Related Articles