ബിഹാറിൽ 15 ദിവസത്തിനിടയിൽ പൊളിഞ്ഞത് 10 പാലങ്ങൾ; ജല വിഭവ വകുപ്പിലെ എഞ്ചിനീയർമാർക്ക് കൂട്ട സസ്പെൻഷൻ

പാട്ന: ബിഹാറിലെ പാലങ്ങൾ പൊളിഞ്ഞു വീണ സംഭവത്തിൽ നടപടിയുമായി സർക്കാർ. പാലങ്ങൾ പൊളിഞ്ഞു വീണതുമായി ബന്ധപ്പെട്ട് എഞ്ചിനീയർമാർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. ജല വിഭവ വകുപ്പിലെ എഞ്ചിനീയർമാർക്കെതിരെ കൂട്ട സസ്പെൻഷൻ നടപടിയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. 

Advertisements

ജല വിഭവ വകുപ്പിലെ 11 എൻജിനീയർമാർക്കെതിരെ നടപടിയെടുത്തതായി അധികൃതർ അറിയിച്ചു. 15 ദിവസത്തിനിടയിൽ 10 പാലം പൊളിഞ്ഞതോടെയാണ് എഞ്ചിനിയർമാർക്കെതിരെ കൂട്ട സസ്പെൻഷൻ നടപടി സ്വീകരിച്ചത്.

Hot Topics

Related Articles