വീട്ടുജോലിക്ക് നിന്ന 15കാരി ശുചിമുറിയിൽ മരിച്ച നിലയിൽ; ശരീരത്തിൽ പൊള്ളിച്ച പാടുകളും, മർദ്ദനത്തിന്റെ അടയാളവും; ചെന്നൈയിൽ ദമ്പതികൾ അറസ്റ്റിൽ

ചെന്നൈ: ചെന്നൈയിൽ വീട്ടുജോലിക്ക് നിന്ന 15കാരി മരിച്ച സംഭവത്തിൽ യുവ ദമ്പതികൾ അറസ്റ്റിൽ. അമിഞ്ചിക്കരൈ സ്വദേശികളായ മുഹമ്മദ് നവാസും ഭാര്യ നസിയയുമാണ് പിടിയിലായത്. മരിച്ച പെൺകുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്. പഴയ കാറുകൾ വാങ്ങി മറിച്ചുവിൽക്കുന്ന ആളാണ് നവാസ്. ദമ്പതികൾ തന്നെയാണ് പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്.

Advertisements

തങ്ങളുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന കുട്ടിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ദമ്പതികൾ അഭിഭാഷകനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചത്. പൊലീസെത്തി പരിശോധിച്ചപ്പോൾ സംഭവം കൊലപാതകമാണെന്ന് വ്യക്തമായി. പെൺകുട്ടിയുടെ ശരീരത്തിൽ ​ഗുരുതര പരിക്കേറ്റിരുന്നു. ഇസ്തിരി പെട്ടികൊണ്ടും സി​ഗരറ്റ് കൊണ്ടും പൊള്ളിച്ച പാടുകളും ​ഗുരുതരമായി മർദ്ദിച്ച അടയാളങ്ങളുമുണ്ടായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദീപാവലി ദിനത്തിൽ ഇവർ കൂട്ടാളിയായ ലോകേഷിനെയും കൂട്ടി കുട്ടിയെ ​ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കുട്ടി മരിച്ചെന്നുറപ്പായപ്പോൾ ഇവർ തിരക്കഥ തയ്യാറാക്കി പൊലീസിനെ സമീപിക്കുകയായിരുന്നു. ലോകേഷിനെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇയാൾ മറ്റൊരു കൊലക്കേസിൽ പ്രതിയാണെന്ന് സൂചനയുണ്ട്. ദമ്പതികളുടെ നാല് വയസ്സുള്ള കുട്ടിയെ പരിപാലിക്കാനാണ് 15കാരിയെ കൊണ്ടുവന്നത്. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.