ദില്ലി: ദില്ലിയിൽ 350 രൂപയ്ക്കായി 16കാരന് 18 വയസ്സുകാരനെ കുത്തിക്കൊന്നു. ശേഷം മൃതദേഹത്തിനരികെ നൃത്തം ചെയ്തു. ചൊവ്വാഴ്ച രാത്രി വടക്കുകിഴക്കന്‍ ദില്ലിയിലെ ജന്ത മസ്ദൂർ കോളനിയിലാണ് കൊലപാതകം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.
കൊല്ലപ്പെട്ടയാളും കൊലപാതകിയും തമ്മില്‍ മുന്‍പരിചയമില്ല. കഴുത്ത് ഞെരിച്ച് ബോധരഹിതനാക്കിയ ശേഷമാണ്, പ്രായപൂര്‍ത്തിയാകാത്ത പ്രതി 18കാരനെ കത്തി കൊണ്ട് പലതവണ കുത്തിയത്. അറുപതോളം തവണ കുത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നിട്ട് 350 രൂപയാണ് പ്രതിക്ക് കിട്ടിയത്. മോഷണമായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുത്തേറ്റയാളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.