ഗ്രാമിയിൽ തിളങ്ങി ഇന്ത്യ; മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബമായി തിരഞ്ഞെടുക്കപ്പെട്ട് ശങ്കർ മഹാദേവൻ്റെ “ശക്തി ബാൻഡ്”

ലോസ് ഏഞ്ചല്‍സില്‍ 66ാമത് ഗ്രാമി പുരസ്‌കാരത്തില്‍ തിളങ്ങി ഇന്ത്യ. മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള ഗ്രാമി പുരസ്‌കാരം ശക്തി ബാന്‍ഡിന് ലഭിച്ചു. ദിസ് മൊമന്റ് എന്ന ആല്‍ബത്തിനാണ് അംഗീകാരം. ഗായകന്‍ ശങ്കര്‍ മഹാദേവനും തബലിനിസ്റ്റ് സക്കീര്‍ ഹുസൈനും ഉള്‍പ്പെട്ട സംഗീത ബാന്റാണ് ശക്തി. ഓടക്കുഴല്‍ വിദഗ്ധന്‍ രാകേഷ് ചൗരസ്യക്കും പുരസ്‌കാരമുണ്ട്.

Advertisements

ഇത്തവണത്തെ അംഗീകാരത്തോടെ സക്കീര്‍ ഹുസൈന് ഇത് മൂന്നാമത്തെ ഗ്രാമി പുരസ്‌കാരമാണ്. രാകേഷ് ചൗരസ്യക്ക് രണ്ടാം തവണയാണ് ഗ്രാമി അംഗീകാരമെത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജോണ്‍ മക്ലാഫ്‌ലിന്‍, സക്കീര്‍ ഹുസൈന്‍, ശങ്കര്‍ മഹാദേവന്‍, വി സെല്‍വഗണേഷ് (താളവാദ്യ വിദഗ്ധന്‍), ഗണേഷ് രാജഗോപാലന്‍, ഗണേഷ് രാജഗോപാലന്‍ എന്നിവരുള്‍പ്പെടെ സംഘമാണ് ‘ദിസ് മൊമെന്റ്’ എന്ന ആല്‍ബത്തിന് പിന്നില്‍. അമേരിക്കന്‍ ഹാസ്യനടനായ ട്രെവര്‍ നോഹയാണ് തുടര്‍ച്ചയായ നാലാം വര്‍ഷവും ഗ്രാമി പുരസ്‌കാര ചടങ്ങിന്റെ അവതകാരന്‍.

Hot Topics

Related Articles